UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചികിത്സയ്ക്കായി പോയ നാവികന്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുവരില്ലെന്ന് ഇറ്റലി

അഴിമുഖം പ്രതിനിധി

കേരള തീരത്ത് മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ മാസിമിലാനോ ലത്തോറെ വിചാരണ നേരിടാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ഇറ്റാലിയന്‍ സെനറ്റര്‍ പറഞ്ഞു. 2014 ന്യൂദല്‍ഹിയില്‍ കഴിയവേ പക്ഷാഘാതം ഉണ്ടായ ലത്തോറെയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യ അനുവദിച്ചിരുന്നു.

കേസിലെ പ്രതിയായ മറ്റൊരു ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോര്‍ ഗിറോണ്‍ ന്യൂദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്. ലത്തോറെ ഇന്ത്യയിലേക്ക് മടങ്ങിപ്പോകില്ലെന്നും ഗിറോണിനെ ഇറ്റലിയിലേക്ക് മടക്കികൊണ്ടു വരുന്നതിനുള്ള സാധ്യതകള്‍ ആരായും എന്നും സെനറ്റ് ഡിഫെന്‍സ് കമ്മിറ്റിയുടെ പ്രസിഡന്റ് നിക്കോല ലത്തോറെ പറഞ്ഞതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള തീരത്ത് മത്സ്യബന്ധം നടത്തുകയായിരുന്ന രണ്ട് മത്സ്യബന്ധന തൊഴിലാളികളെ 2012-ലാണ് ഇവര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. കടല്‍ക്കൊള്ളക്കാരാണ് എന്ന് തെറ്റിദ്ധരിച്ചാണ് തൊഴിലാളികളെ വെടിവച്ചതെന്നാണ് പ്രതികളുടെ വാദം. ഒരു ഇറ്റാലിയന്‍ എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ലത്തോറെയും ഗിറോണും.

ക്രിസ്മസ് ആഘോഷിക്കാന്‍ കോടതിയുടെ അനുമതിയോടെ ഇരുവരേയും ഒരിക്കല്‍ ഇറ്റലിയിലേക്ക് പോകാന്‍ ഇന്ത്യ അനുവദിച്ചിരുന്നു. എന്നാല്‍ അന്ന് ഇവരെ തിരിച്ച് അയക്കില്ലെന്ന് ഇറ്റലി നിലപാട് എടുത്തത് ഇരുരാഷ്ട്രങ്ങളും തമ്മിലെ നയതന്ത്ര പ്രശ്‌നമായിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ഇറ്റലി നിലപാട് മാറ്റിയിരുന്നു.

ഇന്ത്യയില്‍ ഇന്നത്തെ ഭരണകക്ഷിയായ ബിജെപിയും അക്കാലത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോരിനും ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതൃരാജ്യമായ ഇറ്റലിക്കുവേണ്ടി യുപിഎ സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചു എന്ന രീതിയില്‍ ബിജെപി പ്രചാരണം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍