UPDATES

വായിച്ചോ‌

സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി

തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കുന്ന നയം ജപ്പാനും ഇന്തോനേഷ്യയും ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഇറ്റലി മാറുന്നു. മറ്റ് പല കാര്യങ്ങളില്‍ വളരെ വേദനാജനകമായ സാമൂഹിക സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്ന ഇറ്റാലിയന്‍ വനിതകള്‍ക്ക് വലിയ ആശ്വാസമാവും കഴിഞ്ഞ ദിവസം പാര്‍ലമെന്റ് എടുത്ത തീരുമാനം.

മറ്റെല്ലാ കാര്യങ്ങളും വിചാരിച്ചതു പോലെ നടക്കുകയാണെങ്കില്‍, ആര്‍ത്തവകാലത്ത് വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി നല്‍കാന്‍ കമ്പനികളെ അനുവദിക്കാനാണ് ഇറ്റാലിയന്‍ പാര്‍ലമെന്റ് ഉദ്ദേശിക്കുന്നത്. ഈ പ്രമേയം പാസാവുന്നപക്ഷം ശമ്പളത്തോട് കൂടിയ ആര്‍ത്തവാവധി അനുവദിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഇറ്റലി മാറും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കുന്ന നയം ജപ്പാനും ഇന്തോനേഷ്യയും ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാന്‍ നടപടി കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതൊരു പൊതു അഭിപ്രായമല്ല. സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നതിനെ കുറിച്ച് രണ്ടുതവണ ആലോചിക്കാന്‍ ഈ നിയമനിര്‍മ്മാണം കമ്പനികളെ പ്രേരിപ്പിക്കും എന്ന് ഭയപ്പെടുന്നവരും ഉണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/d7uZSa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍