UPDATES

കായികം

2024-ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനുള്ള മത്സരരംഗത്ത് നിന്ന് ഇറ്റലി പിന്മാറി

Avatar

അഴിമുഖം പ്രതിനിധി

2024-ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനുള്ള മത്സരരംഗത്ത് നിന്ന് ഇറ്റലി പിന്മാറി. ഗെയിംസിന് ആതിഥ്യംവഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറുകയാണെന്ന് റോമിന്റെ മേയറും ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുടെ നേതാവുമായ വിര്‍ജിനിയ റഗ്ഗി അറിയിച്ചു.

വേദി സ്വന്തമാക്കാന്‍ ഇറ്റലിയെ കൂടാതെ നിലവില്‍ പാരീസ്, ലോസ് ആഞ്ചലസ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങളാണ് രംഗത്തുള്ളത്. ബോസ്റ്റണ്‍, ഹാംബര്‍ഗ് തുടങ്ങിയ നഗരങ്ങള്‍ നേരത്തെ പിന്മാറിയിരുന്നു. 2017 സെപ്റ്റംബറിലാണ് 2024-ലെ ഒളിമ്പിക്സ് വേദി പ്രഖ്യാപിക്കുന്നത്. അടുത്ത ഒളിമ്പിക്സ് 2020-ല്‍ ഏഷ്യന്‍ രാജ്യമായ ജപ്പാനിലാണ് നടക്കുന്നത്.

റോം സിറ്റി കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനുള്ള നീക്കത്തെ എതിര്‍ത്തതാണ് പിന്മാറാന്‍ കാരണമെന്ന് ഇറ്റലി ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു. അഴിമതി, മാലിന്യ നിക്ഷേപം തുടങ്ങിയവ ഇല്ലാതാക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നാണ് വിര്‍ജിനിയ റഗ്ഗി തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍