UPDATES

എഡിറ്റര്‍

ഇതും മറ്റൊരു ഗുജറാത്ത് മോഡല്‍

Avatar

ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദിയുടെ പ്രധാനപ്രതിപക്ഷം കോണ്‍ഗ്രസ് ആയിരുന്നില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് കളിക്കളത്തിലേ ഉണ്ടായിരുന്നില്ല. അതിനാല്‍ പ്രതിക്ഷത്തിന്റെ കര്‍മ്മവും ധര്‍മ്മവും നിര്‍വഹിച്ചിരുന്നത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ അടങ്ങിയ പൗരസമൂഹമായിരുന്നു. അവര്‍ ഗുജറാത്ത് സര്‍ക്കാരിനെതിരായ ആരോപണങ്ങളുമായി കോടതികളില്‍ എത്തി. അവര്‍ക്ക് അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്നും പിന്തുണയും ലഭിച്ചിരുന്നു. അതിലൊരു കൂട്ടര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.
 ബിജെപിയുടെ ഇന്നത്തെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട 1200 കോടി രൂപയുടെ മാധവ്പുര മെര്‍ക്കന്റെല്‍ കോഓപ്പറേറ്റീവ് ബാങ്ക് കേസ് അന്വേഷിച്ച കുല്‍ദീപ് ശര്‍മ്മ, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസ് അന്വേഷിച്ച രജനീഷ് റായ് തുടങ്ങിയവര്‍ ഈ ഉദ്യോഗസ്ഥരില്‍ ചിലര്‍ മാത്രം. എന്നാല്‍ ഈ ഔദ്യോഗികവും അനൗദ്യോഗികവുമായ പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ നേരിട്ടിരുന്നത് അവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടാണ്. തന്റെ എതിരാളികളെ കേസുകളിലൂടെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ക്ഷീണിപ്പിക്കുകയെന്ന തന്ത്രത്തില്‍ മോദി വിദഗ്ദ്ധനായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://thewire.in/2015/12/28/its-time-to-recall-the-other-gujarat-model-17555/ 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍