UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇവള്‍ എന്റെ കൊച്ചി’ ഏറ്റെടുത്ത് മല്ലൂസ്

സംഭവം മനസിലായില്ലേ. നുമ്മ കൊച്ചിയെക്കുറിച്ച് ഇറക്കിയ പുതിയ വീഡിയോ ആല്‍ബമാണ് സംഗതി

‘ഇവള്‍ എന്റെ കൊച്ചി’ നമ്മുടെ മല്ലൂസ് അങ്ങ് ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ന്യൂജെനും ഓള്‍ഡ്‌ജെനും ഒരുപോലെയാണ് ‘ഇവള്‍ എന്റെ കൊച്ചി’-യെ ഏറ്റെടുത്തത്. സംഭവം മനസിലായില്ലേ. നുമ്മ കൊച്ചിയെക്കുറിച്ച് ഇറക്കിയ പുതിയ വീഡിയോ ആല്‍ബമാണ് സംഗതി. സംഭവംഏതായാലും അഡാര്‍ ഹിറ്റായി.

കൊച്ചിയും പോര്‍ട്ടു കൊച്ചിയും അവിടുത്തെ കാഴ്ചകളും തെരുവുകളും രാത്രികാഴ്ചകളും ഭക്ഷണയിടങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ച ‘ഇവള്‍ എന്റെ കൊച്ചി’-യെ മല്ലൂസ് കൊണ്ടാടത്തെ വിടുമോ? ‘കൊച്ചി വെറും ഒരു നഗരമല്ല. അത് ഒരു വികാരമാണ്’ എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോ മൊത്തതില്‍ അങ്ങ് പൊളിച്ചിരിക്കുകയാണ്.

അജിത് മാത്യു വരികളും സംഗീതവും പകര്‍ന്നപ്പോള്‍ ആലപിച്ചിരിക്കുന്നത് അരുണ്‍ ആലാട്ടും സിദ്ധാര്‍ഥ് മേനോനും ചേര്‍ന്നാണ്. ഐ ലൗ കൊച്ചി അസോസിയേഷനും യേലൗ മ്യൂസിക്കും ചേര്‍ന്നാണ് വീഡിയോ ആല്‍ബം ഇറക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍