UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിനെതിരെയുളള ഹര്‍ജികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കി എന്നതുള്‍പ്പെടെ മൂന്നു ഹര്‍ജികളാണ് തള്ളിയത്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുളള ഹര്‍ജികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ചതുള്‍പ്പെടെ മൊത്തം മൂന്നുഹര്‍ജികളായിരുന്നു കോടതിയില്‍ ലഭിച്ചത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളെജില്‍ പോയി പഠിപ്പിച്ച് ശമ്പളം കൈപ്പറ്റി, കുടകിലെ അനധികൃത ഭൂമി ഇടപാട് എന്നീ വിഷയങ്ങളിലുളള ഹര്‍ജികളാണ് കോടതി തള്ളിയത്.

തുറമുഖ വകുപ്പിലെ അഴിമതി നടത്തി എന്നു ധന വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ചട്ടങ്ങള്‍ മറികടന്ന് ആഗോള ടെന്‍ഡര്‍ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ തുറമുഖ വകുപ്പിന് 15 കോടിയുടെ നഷ്ടം ഉണ്ടായതായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍