UPDATES

ട്രെന്‍ഡിങ്ങ്

നാളേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമെന്ന് തോന്നിയില്ല. നീന്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ നീന്തലിനെ പറ്റി എഴുതി; ജേക്കബ് തോമസ്

പുസ്തക പ്രദര്‍ശന വിവാദങ്ങളോടുള്ള ജേക്കബ് തോമസിന്റെ ആദ്യ പ്രതികരണം

അവധിയില്‍ പ്രവേശിച്ചിരിക്കുന്ന വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ഐപിഎസിന്റെ സര്‍വ്വീസ് സ്‌റ്റോറി സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ആദ്യം അതിന്റെ ഉള്ളടക്കവും തുടര്‍ന്നു പ്രകാശനം റദ്ദാക്കിയതിലൂടെയും വിവാദവും ചര്‍ച്ചയുമായിരിക്കുകയാണ്. ഇന്നലെ നടക്കാനിരുന്ന പുസ്ത്ര പ്രകാശനചടങ്ങളില്‍ നിന്ന് നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയതാണ് പ്രകാശന ചടങ്ങ് റദ്ദാക്കാന്‍ കാരണം. അതേസമയം സര്‍വ്വീസ് സ്‌റ്റോറിയില്‍ ഇരുമുന്നണികളിലെയും പ്രബലരായ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയകേന്ദ്രങ്ങളില്‍ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ പുസ്തകവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചര്‍ചച്ചകളോടും വിവാദങ്ങളോടും ജേക്കബ് തോമസിന്റെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ്. ബ്ലോഗിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

” ജീവിതം നാളെയും അടുത്ത വര്‍ഷവും ഉണ്ടെന്ന് തീര്‍ച്ചയുള്ളവര്‍ക്ക്, സ്വന്തം കഥയെഴുത്ത് നാളേയ്ക്ക് മാറ്റിവയ്ക്കാം. ഓരോ ദിവസവും പുതിയ അകാശവും പുതിയ ഭൂമിയും എന്ന് കാണുന്ന എനിക്ക് നാളേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമെന്ന് തോന്നിയില്ല. അതുകൊണ്ട് നീന്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ നീന്തലിനെ പറ്റി എഴുതി.

ഈ ലോകത്തില്‍ 56 വര്‍ഷം ഞാന്‍ ജീവിച്ചതില്‍ 30 വര്‍ഷം സര്‍ക്കാര്‍ ഏല്‍പിച്ച ജോലി ചെയ്യുകയായിരുന്നു. ഇതുവരെ ജീവിതം എന്നെ എന്തുപഠിപ്പിച്ചെന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ പഠിച്ചതോ ജീവിതം എന്നെ പഠിപ്പിച്ചതോ ആയ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

ജീവിത ദൗത്യം കൃത്യമായി മനസ്സിലാക്കുന്ന പ്രായം മുതലാണ് സ്വന്തമായി ജീവിതം തുടങ്ങുന്നത്. അതുവരെ ഇരുട്ടില്‍തപ്പുകയോ, മറ്റുള്ളവരുടെ പാത പിന്തുടരുകയാ നമ്മുടേതല്ലാത്ത പാതയില്‍ സഞ്ചരിക്കുകയോ ആവാം. ജീവിതോദ്ദേശം കൃത്യമായി മനസിലായിക്കഴിഞ്ഞാല്‍ പിന്നെ തീരുമാനങ്ങള്‍ക്കും വ്യക്തയുണ്ടാവും.

കേരളത്തിലെ സാമ്യാന്യ ജനങ്ങള്‍ക്ക് ഭരണത്തിന്റെ ചില വശങ്ങളും മറുവശങ്ങളും കാണാനും, ഈ ഭരണത്തിന്റെ ഭാഗമായി എത്താന്‍ നടത്തിയ ഒരുക്കങ്ങളും ലളിതമായി ഈ പുസ്തകം പറയുന്നു. ഭരണത്തിന്റെ സ്‌റ്റേജില്‍ കാണുന്ന കാഴ്ചകള്‍ക്കും ശബ്ദങ്ങള്‍ക്കും പുറകില്‍ ചായവും ചമയവുമില്ലാത്ത കാര്യങ്ങളുണ്ടെന്ന് 23 അദ്ധ്യായങ്ങളും വായിച്ച് കഴിയുമ്പോള്‍ തോന്നാം.

1982ല്‍ കുറ്റിയാടി പോലീസ് സ്‌റ്റേഷനില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം 2017ല്‍ വിജിലന്‍സിലെ പ്രവര്‍ത്തനം വരെയുളള വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കി. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് മുമ്പ് എന്താണ് സിവില്‍ സര്‍വീസിലെ യാത്ര എന്നറിയാതെ വന്നയാളാണ് ജേക്കബ് തോമസ്. ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ അങ്ങനെ അജ്ഞരായി കടന്ന് വരേണ്ട എന്ന ലക്ഷ്യവും ഈ പുസ്തകത്തിനുണ്ട്.

ഒരു കാല്‍ എപ്പോഴും ജനപക്ഷത്ത്, സാമാന്യജനങ്ങളുടെ കൂടെ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി യാത്ര ചെയ്ത അനുഭവമാണ് ഈ പുസ്തകം വിവരിക്കുന്നത്. കടല്‍ത്തീരത്തെ കാല്‍പാടുകള്‍ എന്നെ പഠിപ്പിക്കുന്നത് നടന്നുകൊണ്ടേയിരിക്കണമെന്നാണ്. തിരയടിച്ച് മണ്‍മറയുന്ന ഓരോ കാല്‍പാടിനും പകരമായി പുതിയൊരു കാല്‍പാടുവേണം. അത് മുന്നോട്ടുള്ളതുമാവണം. ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍