UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂ; ജേക്കബ് തോമസ്

മുഖ്യമന്ത്രി നല്‍കിയ പിന്തുണ കരുത്തുപകരുന്നതാണെന്നും ജേക്കബ് തോമസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തണയ്ക്ക് നന്ദി അറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കരുത്തുള്ളവരുടെ നേരെ മാത്രമേ കല്ലേറുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ പിന്തുണ കരുത്തുപകരുന്നതാണെന്നും ജേക്കബ് തോമസ് അറിയിച്ചു.

ജേക്കബ് തോമസിനെ മാറ്റില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ജേക്കബ് തോമസിനെിതാരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ മറുപടിയായാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ജേക്കബ് തോമസിനെ മാറ്റുന്നുവെന്ന മാധ്യമവാര്‍ത്തകളോട് ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. അതേസമയം തെറ്റായ നടപടിയുണ്ടായാല്‍ ആരെയും സംരക്ഷിക്കില്ലെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തയാളാണ് ജേക്കബ് തോമസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍