UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി

അവധി നീട്ടി നല്‍കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുകയാണെന്നു മുഖ്യമന്ത്രി

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ ഒന്നു മുതല്‍ ജേക്കബ് തോമസ് അവധിയിലാണ്. ഒരുമാസം കൂടി അവധി നീട്ടിനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി പി സെന്‍കുമാര്‍ ഡിജിപിയായി പുന്‍നിയമനം നേടിയപ്പോള്‍ ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ ചുമതല നല്‍കുകയായിരുന്നു സര്‍ക്കാര്‍. ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് ഇപ്പോള്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരമാര്‍ശം നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ജേക്കബ് തോമസ് അവധിയില്‍ പ്രവേശിപ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍