UPDATES

ബാര്‍ കോഴ അന്വേഷിക്കുന്ന ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിവരികയായിരുന്ന വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് ഡിജിപി ആയി സ്ഥാനക്കയറ്റം. ഇതോടെ ബാര്‍ കോഴയുടെ തുടര്‍ അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിന് ഒഴിയേണ്ടി വരുമെന്നാണ് സൂചന. കോഴക്കേസ് അട്ടിമറിക്കാനാണ് തിരക്കിട്ട ഈ നടപടിയെന്ന് പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ വിമര്‍ശിച്ചു. ബാര്‍ കോഴക്കേസില്‍ തുടക്കം മുതലുള്ള അന്വേഷണം നടത്തിയത് ജേക്കബ് തോമസ് ആയിരുന്നു. ബിജു രമേശ് ഇന്നലെ മാധ്യമങ്ങളിലൂടടെ മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതോടെ കേസില്‍ വിജിലന്‍സ് കൂടുതല്‍ പിടിമുറുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജു രമേശില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ തിടുക്കപ്പെട്ടുള്ള സ്ഥാനക്കയറ്റം ചര്‍ച്ചയാകുന്നത്. ജേക്കബ് തോമസിനൊപ്പം മറ്റു മൂന്നുപേരെക്കൂടി സ്ഥാനകയറ്റം നല്‍കി ഡിജിപി ആക്കിയിട്ടുണ്ട്. ഋഷിരാജ് സിങ്, അരുണ്‍ കുമാര്‍ സിന്‍ഹ, ലോകനാഥ് ബെഹ്‌റ എന്നിവര്‍ക്കാണ് ജേക്കബ് തോമസ്സിനെ കൂടാതെ സ്ഥാനക്കയറ്റം ലഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍