UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാക്കോബായ സഭ അടിയന്തര സുന്നഹദോസ് ഇന്ന്; നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

പാത്രിയാര്‍ക്കീസ് ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സുന്നഹദോസ് കൂടുന്നത്

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭയുടെ അടിയന്തിര സുന്നഹദോസ് ഇന്ന് പുത്തന്‍കുരിശില്‍ ചേരും. സഭാ ആസ്ഥാനമായ പാത്രിയര്‍ക്കാ സെന്ററില്‍ ഉച്ച കഴിഞ്ഞ് മൂന്നിനാണ് സുന്നഹദോസ്.

സുപ്രീംകോടതി വിധി സഭയുടെ നിയമപരമായ നിലനില്‍പ് ഇല്ലാതാക്കിയ സാഹചര്യത്തില്‍ മേലധ്യക്ഷനായ പാത്രിയര്‍ക്കീസ് ബാവ മലങ്കരയില്‍ നിന്നുളള സഭാ പ്രതിനിധികളെ ബെയ്‌റൂട്ടിലേക്ക് ചര്‍ച്ചക്ക് വിളിച്ചിരുന്നു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ഈവാനിയോസ്, നിരണം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരാണ് ഇന്നലെ പാത്രിയര്‍ക്കീസ് ബാവയെ കണ്ടത്. ഇവര്‍ ഇന്ന് മടങ്ങിയെത്തി.

"</p

പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശങ്ങള്‍ സുപ്രധാനമായതിനാലാണ് അടിയന്തിര സുന്നഹദോസ് വിളിച്ചതെന്നാണ് വിവരം. പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശങ്ങളും ചര്‍ച്ചയുടെ വിശദാംശങ്ങളും മെത്രാപ്പോലീത്തമാര്‍ സുന്നഹദോസിനെ അറിയിക്കും. തുടര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. സഭയുടെ ഭാവി സംബന്ധിച്ച നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ സുന്നഹദോസിലുണ്ടാകുമെന്നാണ് സൂചന.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍