UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാദവ് പൂര്‍ സര്‍വകലാശാല ദേശവിരുദ്ധരുടെ തട്ടകം: ബിജെപി

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ സിനിമ പ്രദര്‍ശനത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ യാദവ് പൂര്‍ സര്‍വകലാശ ദേശവിരുദ്ധ ശക്തികളുടെ തട്ടകമാണെന്നും പ്രതിപക്ഷമായ സിപിഐഎമ്മും വൈസ് ചാന്‍സലറും അവരെ പിന്തുണയ്ക്കുയാണെന്നും ബിജെപി ആരോപിച്ചു.

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ സര്‍വസാധാരണമാണെന്നും സിനിമയുടെ പ്രദര്‍ശനം നിയമവിരുദ്ധമായാണ് തടഞ്ഞതെന്നും ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായുള്ള എന്തിനേയും സിപിഐഎം, ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ യാദവ് പൂര്‍ സര്‍വകലാശാലയില്‍ തടസ്സപ്പെടുത്തുകയാണ്. ഇത് രാജ്യത്തെ ജനാധിപത്യത്തിന് എതിരാണെന്ന് ഘോഷ് ആരോപിച്ചു.

സര്‍വകലാശാല ദേശ വിരുദ്ധരുടെ തട്ടകമാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ദേശ വിരുദ്ധര്‍ക്ക് ജന്മംനല്‍കുന്നു. അതിനാലാണ് ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഒരു വിഭാഗം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്.

കാമ്പസിലെ ദേശവിരുദ്ധ ശക്തികളെ വൈസ് ചാന്‍സലര്‍ പിന്തുണയ്ക്കുകയാണ്. വിസിയുടെ പങ്ക് അന്വേഷണിക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ അപമാനിച്ചു, ജാദവ് പൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍