UPDATES

വിദേശം

വിമതരും മയക്കുമരുന്നുകളും ഇടകലരുന്ന വടക്കുകിഴക്കന്‍ മ്യാന്‍മാര്‍ വിമതരും മയക്കുമരുന്നുകളും ഇടകലരുന്ന വടക്കുകിഴക്കന്‍ മ്യാന്‍മാര്‍

ആനി ഗോവെന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മ്യാന്‍മാറിലെ പ്രമുഖ മരതക വ്യവസായി കല്‍ഭിത്തിയുടെയും നവീന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനത്തിന്റെയും സുരക്ഷയിലാണ് ജീവിക്കുന്നത്. സന്ദര്‍ശകര്‍ കവാടത്തിലൂടെ ഉദ്യാനത്തിലെത്തി ഒരു ചെറിയ ഫ്രിഡ്ജിനടുത്തു വലിപ്പമുള്ള മരതകക്കല്ലു കടന്ന് സ്ലൈഡിങ് സ്‌ക്രീനിലൂടെ കുടുംബ ഗജവീരന്റെ സൂക്ഷിക്കപ്പെട്ടിട്ടുള്ള കൊമ്പുകള്‍ക്കിടയിലൂടെ കടന്നുവേണം അദ്ദേഹത്തിനടുത്തെത്താന്‍.

യപ് സൗ കാവങ് മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്ത് അറിയപ്പെടുന്നയാളാണ്. സായുധവിമതരും പട്ടാളവും തമ്മിലുള്ള സമാധാനചര്‍ച്ചകളിലെ ഇടനിലക്കാരനും മരതകഖനന ബിസിനസിന് ഉടമകളായ വളരെക്കുറച്ച് കച്ചിന്‍ വംശജരില്‍ ഒരാളും.

മ്യാന്‍മാറിന്റെ വടക്കേയറ്റത്തെ ഈ സംസ്ഥാനത്ത് നിവാസികളുടെ എണ്ണം 1.2 മില്യണാണ്. രാജ്യത്തെ ഏറ്റവും സങ്കീര്‍ണമായ ചില പ്രശ്‌നങ്ങളും ഇവിടെയാണുള്ളത് – അത്യാര്‍ത്തിയോടെയുള്ള ഖനന സംസ്‌കാരം, കറുപ്പ് കൃഷി, പരിസ്ഥിതി നശിപ്പിക്കല്‍, ചൈനയുമായി വിവാദ വികസനപദ്ധതികള്‍, സായുധ കലാപം. ദശകങ്ങോളം പട്ടാളഭരണത്തിലായിരുന്ന രാജ്യത്ത് ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ഓങ് സാന്‍ സുചിയുടെ സര്‍ക്കാരിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന പ്രദേശമാണ് കച്ചിന്‍.

ഈ പ്രദേശത്ത് നേട്ടമുണ്ടാക്കുന്നതില്‍ പുതിയ സര്‍ക്കാരിനുള്ള സാധ്യതകളെപ്പറ്റി യപ് സൗ കാവങ്ങിനോട് ചോദിക്കുക. നിഗൂഢമായൊരു പുഞ്ചിരിയാണ് മറുപടി. ‘ ഞാന്‍ എന്തു കരുതുന്നു എന്നതിനെക്കാള്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നതായിരിക്കും ശരി’.

കച്ചിന്‍ പ്രദേശത്തെ പ്രശ്‌നങ്ങളുടെ പ്രധാനകാരണം വിലപിടിപ്പുള്ള മരതകക്കല്ലാണ്. അതിശക്തരായ പട്ടാളക്കാരുടെ കുടുംബങ്ങളും സുഹൃത്തുക്കളും രാജ്യത്തിന്റെ സ്വാഭാവികവിഭവങ്ങള്‍ കൊള്ളയടിക്കുകയാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തടിയും സ്വര്‍ണവും ഇതില്‍ ഉള്‍പ്പെടും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുന്‍പ് കഴിയുന്നത്ര മരതകഖനനം നടത്താനായിരുന്നു കഴിഞ്ഞ വര്‍ഷം വന്‍ കമ്പനികളുടെ ശ്രമം. രാവും പകലും നീണ്ട ഖനനം മലനിരകളെ ആഴ്ചകള്‍ക്കുള്ളില്‍ താഴ് വരകളാക്കി.

ഈ വ്യാപാരം ആയുധക്കടത്തിനെയും മയക്കുമരുന്നിനെയും പ്രോല്‍സാഹിപ്പിക്കുന്നു. തഴച്ചുവളരുന്ന കറുപ്പുചെടികള്‍ക്കിടയിലൂടെ കടത്തപ്പെടുന്ന രത്‌നങ്ങള്‍ ചൈനയുടെ അതിര്‍ത്തി കടക്കുന്നു. കലാപകാരികളായ കച്ചിന്‍ സ്വാതന്ത്ര്യസേന പ്രകൃതിവിഭവങ്ങളെച്ചൊല്ലി ഇപ്പോഴും പട്ടാളവുമായി ഏറ്റുമുട്ടുന്നു. ആയിരങ്ങള്‍ പാലായനം ചെയ്യാന്‍ ഇടയാക്കിയ ഈ സംഘട്ടനങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്.

‘ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടി വിജയിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ജനാധിപത്യത്തിലേക്ക് ഒരു ചുവടുകൂടിയാണത്,’ പൗരസംഘടനകളുടെ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റീവന്‍ സാ ജി പറയുന്നു. ‘ എങ്കിലും 60 വര്‍ഷം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ട് എങ്ങനെ പരിഹരിക്കാനാകും?’

കച്ചിനിലേക്കുള്ള ഏതുയാത്രയും രണ്ടു കൊച്ചരുവികളുടെ സംഗമസ്ഥാനത്തുനിന്നുവേണം തുടങ്ങാന്‍. ഹിമാലയത്തില്‍നിന്നു വരുന്ന മഞ്ഞുവെള്ളം നിറഞ്ഞ ഈ അരുവികള്‍ സംഗമിച്ചാണ് കച്ചിന്‍ വാസികള്‍ക്ക് അതിപ്രധാനമായ ഇറാവാഡി നദിയുണ്ടാകുന്നത്.

സംഗമസ്ഥാനത്ത് ഒരു സ്വര്‍ണക്ഷേത്രം തിളങ്ങുന്നു. ശബ്ദമുണ്ടാക്കുന്ന എന്‍ജിനുള്ള ബോട്ടില്‍ 30 മിനിറ്റ് യാത്ര ചെയ്താല്‍ വെള്ളത്തിനു മുകളില്‍ പൊങ്ങിനില്‍ക്കുന്ന ഏഴ് തുരുമ്പിച്ച ദണ്ഡുകള്‍ കാണാം. നിര്‍മിക്കപ്പെട്ടാല്‍ ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായേക്കാവുന്ന മൈറ്റ്‌സോണി അണക്കെട്ടിന്റെ സൂചനയാണിവ. 6000 മെഗാവാട്ട് ശേഷിയുള്ള ഈ ചൈനീസ് പദ്ധതിയുടെ നിര്‍മാണം പൊതുജനപ്രതിഷേധത്തെത്തുടര്‍ന്ന് 2011ല്‍ പട്ടാളഭരണകൂടം നിര്‍ത്തിവച്ചിരുന്നു. 3.6 ബില്യണ്‍ ഡോളര്‍ ചെലവുവരുന്ന പദ്ധതി നടപ്പായാല്‍ 10,000 കുടുംബങ്ങള്‍ക്ക് വീടുവിടേണ്ടതായി വരുമെന്നു വിമര്‍ശകര്‍ പറയുന്നു. വന്യജീവികള്‍ക്കും മല്‍സ്യസമ്പത്തിനും നെല്‍പ്പാടങ്ങള്‍ക്കും നാശമുണ്ടാകുകയും ചെയ്യും.

പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചൈനയ്ക്കു നല്‍കാനായിരുന്നു ആദ്യപരിപാടി. മ്യാന്‍മര്‍ കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴാണിത്.

ഭരണം മാറിയ സാഹചര്യത്തില്‍ പദ്ധതി നിര്‍മാണം പുനരാരംഭിക്കുന്നതിനു സമ്മര്‍ദം ചെലുത്താന്‍ ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം വാര്‍ത്താലേഖകരോടു സംസാരിക്കവേ ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലിയു ഷെന്‍മിന്‍ ‘ ഈ സഹകരണം എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകാം എന്നത് ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാണ്’ എന്നു പറഞ്ഞിരുന്നു.

2011ല്‍ പദ്ധതിയെ എതിര്‍ത്തിരുന്ന സൂചി ഇപ്പോള്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. കരാര്‍ പുനഃപരിശോധിച്ചശേഷമേ പുതിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നാണ് ശിശിരത്തില്‍ അവര്‍ പറഞ്ഞത്.

‘ പദ്ധതി തുടരുന്ന പ്രശ്‌നമേയില്ല,’ നിയമസഭാംഗമായ ജാ സെങ് ഹ്വാന്‍ പറയുന്നു. ‘ ഇറാവാഡിയെ നശിപ്പിക്കുക എന്നാല്‍ രാജ്യത്തെ മുഴുവന്‍ നശിപ്പിക്കുക എന്നാണ് അര്‍ത്ഥം.’

കച്ചിനും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനു മുഖ്യകാരണം പ്രകൃതിവിഭവങ്ങളാണ്. 1948ല്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ച അന്നുമുതല്‍ തുടങ്ങിയതാണിത്. ബുദ്ധമതക്കാര്‍ക്കു ഭൂരിപക്ഷമുള്ള രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷപ്രദേശമാണ് കച്ചിന്‍.

17 വര്‍ഷത്തെ വെടിനിര്‍ത്തലിനുശേഷം കച്ചിന്‍ സ്വാതന്ത്ര്യസേനയും പട്ടാളവും തമ്മില്‍ 2011ല്‍ ഒരു ചൈന നിയന്ത്രിത ജലവൈദ്യുത പദ്ധതിക്കു സമീപം വീണ്ടും ഏറ്റുമുട്ടി. ഒരു ലക്ഷത്തോളം പേരെ ഈ സംഘട്ടനങ്ങള്‍ ഭവനരഹിതരാക്കിയെന്നാണു കണക്ക്.

ഇരുപക്ഷവും മാനഭംഗങ്ങള്‍ നടത്തുകയും കുട്ടിപ്പട്ടാളക്കാരെ നിയോഗിക്കുകയും ലാന്‍ഡ്‌മൈനുകള്‍ പ്രയോഗിക്കുകയും ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകള്‍ ആരോപിക്കുന്നു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അനവധി ഗ്രാമങ്ങളില്‍ സംഘര്‍ഷം മൂലം വോട്ടെടുപ്പ് നടന്നില്ല.

കച്ചിനിലെയും മറ്റ് ഭാഗങ്ങളിലെയും സായുധ സേനകളുമായുള്ള സമാധാന ഉടമ്പടിക്ക് പ്രാധാന്യം നല്‍കുമെന്ന് സൂചി പറഞ്ഞിരുന്നു. എങ്കിലും വര്‍ഷങ്ങളായുള്ള പോരാട്ടം ഇരുകൂട്ടരും തമ്മില്‍ വിശ്വാസക്കുറവുണ്ടാക്കുന്നു. പട്ടാളവും വിമതരും മരതക വ്യാപാരത്തില്‍നിന്നു നേട്ടമുണ്ടാക്കുന്നുവെന്നതും സമാധാനപ്രക്രിയയ്ക്കു തടസമാണ്.

പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, അവരുടെ സുഹൃത്തുക്കളും കുടുംബങ്ങളും എന്നിവ നടത്തുന്ന ഖനന കമ്പനികള്‍, അല്ലെങ്കില്‍ നിയമവിരുദ്ധ ചൈനീസ് നിക്ഷേപകര്‍ – അടുത്തകാലത്ത് ഇവരെല്ലാം പ്രദേശത്ത് കനത്ത വനംനശിപ്പിക്കലിനും നദികളും അരുവികളും മലിനീകരിക്കപ്പെടുന്നതിനും കാരണമായി. മണ്ണിടിച്ചിലില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി ഗ്ലോബല്‍ വിറ്റ്‌നസ് എന്ന ഗ്രൂപ്പ് പറയുന്നു. 2014ല്‍ ഇവിടെ കുഴിച്ചെടുത്ത മരതകം 21 മുതല്‍ 31 വരെ ബില്യണ്‍ ഡോളറിന്റേതാണ്. ഇതില്‍ ഭൂരിഭാഗവും അതിര്‍ത്തി കടന്ന് ചൈനയിലേക്കാണു പോയത്. മ്യാന്‍മറില്‍നിന്ന് മരതകവും മാണിക്യവും ഇറക്കുമതി ചെയ്യാന്‍ അമേരിക്ക അനുമതി നല്‍കുന്നില്ല. ഖനനകമ്പനികള്‍ നടത്തുന്ന നിരവധി പേരെ യുഎസ് കമ്പനികളുമായി വ്യാപാരം നടത്തുന്നതില്‍നിന്നു വിലക്കിയിട്ടുമുണ്ട്.

രത്‌നവില്‍പനയ്ക്കും ഏറ്റവും വിലകുറഞ്ഞവ ഒഴികെ മറ്റ് ഏതെങ്കിലും കല്ല് കൈവശം വയ്ക്കുന്നതിനും മ്യാന്‍മറില്‍ കര്‍ശനനിയന്ത്രണമുണ്ട്. എന്നാല്‍ മൈട്‌കെയ്‌നയുടെ നടുവില്‍ ഒരു തുറന്ന ചായക്കടയില്‍ മരതകം ശേഖരിക്കുന്നവരും വാങ്ങാനെത്തുന്നവരും ഇവ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു.

വന്‍കിട കമ്പനികള്‍ ഉപേക്ഷിക്കുന്ന ചെളിയില്‍നിന്ന് കല്ലുകള്‍ പെറുക്കിവിറ്റ് പ്രതിമാസം 2000 ഡോളര്‍ സമ്പാദിക്കുന്നുവെന്ന് നാവ് ഖാന്‍, 44, പറയുന്നു. പരക്കെ മലേറിയയും മണ്ണിടിയാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത് അപകടം പിടിച്ച പണിയാണെന്ന് അയാള്‍ക്കറിയാം. ‘എങ്കിലും മരതകത്തിന് നിങ്ങളെ ഒരു ദിവസം കൊണ്ട് ധനികനാക്കാന്‍ കഴിയും.

ഈയിടെ ഖനന മേഖലയില്‍നിന്നുള്ള 300 സാമൂഹിക പ്രവര്‍ത്തകര്‍ ഖനനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. നിയമവിരുദ്ധവും മര്യാദയില്ലാത്തതുമായ മരതകഖനനം നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള നിയമം വരുന്നതുവരെ ഇതു തുടരണമെന്നാണ് ആവശ്യം.

ഇന്നും സുരക്ഷാ സേനയെയും പ്രധാന മന്ത്രാലയങ്ങളും വ്യവസായങ്ങളും നിയന്ത്രിക്കുന്ന പട്ടാളവുമായുള്ള ബന്ധത്തെ ആശ്രയിച്ചായിരിക്കും സൂചി മന്ത്രിസഭയുടെ വിജയമെന്ന് അവരുടെ നാഷനല്‍ ലീഗ് പാര്‍ട്ടി അംഗങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഉടനെയൊന്നും മരതകഖനനത്തില്‍ നടപടിയുണ്ടാകാന്‍ സാദ്ധ്യതയില്ല.

‘ സൂചി ഈ വിഷയങ്ങളെപ്പറ്റി ഉടന്‍ സംസാരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. വെള്ളി ബുള്ളറ്റ് ഉപയോഗിച്ച് കറുപ്പിനെ വെളുപ്പാക്കാന്‍ കഴിയില്ല,’ സൂചിയുടെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗവും റംഗൂണില്‍ സ്വര്‍ണ, ആഭരണ ബിസിനസ് ഉടമയുമായ തെ തെ ഖിനെ പറയുന്നു. ‘ അവര്‍ ഈ വ്യവസായത്തെ നശിപ്പിക്കില്ല. ഇതൊരു ധാര്‍മിക പ്രതിസന്ധിയാണ്. ഈ വ്യവസായം സ്വജനപക്ഷപാതപരമാണ്. അതേസമയം വളരെപ്പേര്‍ക്കു തൊഴില്‍ നല്‍കുന്നതുമാണ്. അവര്‍ മുന്‍ഗണന നല്‍കുന്ന വിഷയമല്ല ഇത്.’

യപ് സൗ കാവങ്ങിനും അദ്ദേഹത്തിന്റെ ജേഡ്‌ലാന്‍ഡ് മ്യാന്‍മര്‍ ഗ്രൂപ്പിനും മരതകബിസിനസ് ലാഭകരമാണ്. മുന്‍പ് കാവങ് ചെറുകിടക്കാരനായിരുന്നു. ഇന്ന് 300 ഏക്കര്‍ കൃഷിസ്ഥലവും 12 മുറിയുള്ള കുടുംബവീടുമുണ്ട്. പ്രവേശനകവാടത്തിലെ ബോര്‍ഡ് ഇങ്ങനെയാണ്, ‘ വളരെ ഭാഗ്യമുള്ള ജേഡ് മൗണ്ടന്‍ കുടുംബം’.

ഖനികളില്‍നിന്നുള്ള സമ്പത്ത് കച്ചിനിലെ ജനങ്ങള്‍ക്കാണ് പട്ടാളമേധാവികള്‍ക്കും സ്വജനപക്ഷപാതികള്‍ക്കുമല്ല പ്രയോജനപ്പെടേണ്ടതെന്ന് കാവങ് പറയുന്നു. റോഡുകള്‍, സ്‌കൂളുകള്‍, മയക്കുമരുന്ന് ചികില്‍സാകേന്ദ്രങ്ങള്‍ എന്നിവ ഉണ്ടാകേണ്ടിയിരിക്കുന്നു.

‘ ഞങ്ങളുടെ ആളുകള്‍ പ്രകൃതി വിഭവങ്ങള്‍ക്കു മുകളിലാണു ജീവിക്കുന്നത്. അവര്‍ അതുവഴി ധനികരാകേണ്ടതാണ്. പക്ഷേ അവര്‍ സഹനമാര്‍ഗത്തിലാണ്.’

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍