UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ജാഫ്‌ന ആശുപത്രി കൂട്ടക്കൊല നടക്കുന്നു; സിയോങ്‌സു പാലം തകര്‍ന്നു വീഴുന്നു

Avatar

1987 ഒക്ടോബര്‍ 21
ജാഫ്‌ന ആശൂപത്രി കൂട്ടക്കൊല

തമിഴ് പുലികളെ നേരിടാനായി 1980 കളില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേന നടത്തിയ ഇടപെടല്‍ ഭീകരമായൊരു തെറ്റായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1987 ഒക്ടോബര്‍ 21, 22 തീയതികളില്‍ ഐപികെഎഫിന്റെമേല്‍ വലിയ കളങ്കം വീഴ്ത്തിയ ഒരു സംഭവം നടന്നു. എല്‍ടിടിഇ യുടെ ശക്തി കേന്ദ്രമായിരുന്ന ജാഫ്‌ന ആശുപത്രിയില്‍ ഐപികെഎഫ് നടത്തിയ സൈനിക നീക്കത്തില്‍ 70 ഓളം രോഗികളാണ് കൊല്ലപ്പെട്ടത്.

ജാഫ്‌ന ആശുപത്രി കൂട്ടക്കൊല എന്നാണ് ഈ സംഭവം ചരിത്രത്തില്‍ അറിയപ്പെടുന്നത്. ആശുപത്രിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന വെടിവയ്പിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് ഐപികെഎഫ് ഈ കൂട്ടക്കൊലയ്ക്ക് നല്‍കിയ മറുപടി. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ ഈ വാദം തള്ളിക്കളഞ്ഞു. സാധാരണക്കാരെ മനഃപൂര്‍വം സൈന്യം കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നാണ് സംഘടനകള്‍ ആരോപിച്ചത്.

1994 ഒക്ടോബര്‍ 21
സിയോളിലെ സിയോങ്‌സു പാലം തകര്‍ന്നു വീഴുന്നു

ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഹാന്‍ നദിയുടെ കുറെകയുള്ള പ്രസിദ്ധമായ സിയോങ്‌സു പാലം 1994 ഒക്ടോബര്‍ 21 തകര്‍ന്നു വീണു. സിയോണ്‍ഡോംഗ്, ഗന്നം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം 1978 ലാണ് നിര്‍മ്മിക്കുന്നത്.

1160 മീറ്ററായിരുന്നു ഈ കാന്റിലിവര്‍ പാലത്തിന്റെ നീളം.നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമായി കണ്ടെത്തിയത്. ഈ പാലം പിന്നീട് പുനഃര്‍നിര്‍മാണം നടത്തുകയും 1997 ആഗസ്ത് 15 ന് തുറന്നുകൊടുക്കുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍