UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു

1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്നര പതിറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായിരുന്നു

പ്രമുഖ മലയാള ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ(78) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 മെയ് ഒന്നിന് ആലപ്പുഴയിലെ വാരനാടായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്നര പതിറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായിരുന്നു. ശ്രീകൃഷ്ണ പരുന്ത്, ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി തുടങ്ങിയ പല ചിത്രങ്ങളിലും ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു ജഗന്നാഥ വര്‍മ്മ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍