UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിലില്‍ പോകാനും തയ്യാറെന്ന് ജസ്റ്റിസ് കര്‍ണന്‍; കര്‍ണന്റെ മാനസിക നില ശരിയല്ലെന്ന് സുപ്രിംകോടതി

കര്‍ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാമെന്നും കോടതി

കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയ്ക്ക് മുന്നില്‍ ഹാജരായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് രൂക്ഷവിമര്‍ശനം. കര്‍ണന്‍ അനുസരണക്കേടാണ് കാണിച്ചതെന്ന് സുപ്രിംകോടതി വിലയിരുത്തി. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിന് കര്‍ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ജസറ്റിസ് കര്‍ണന്‍ ചെയ്യുന്നതെന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും അതിനാല്‍ അച്ചടക്കലംഘനമെന്ന ചോദ്യം ഇവിടെ ഉയരുന്നില്ലെന്നുമാണ് അറ്റോണി ജനറല്‍ കോടതിയില്‍ നിലപാടെടുത്തത്. അതേസമയം കര്‍ണ്ണന്റെ മാനസിക നില ശരിയല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് അദ്ദേഹത്തിന് ധാരണയില്ലെന്നും കോടതി എജിയ്ക്ക് മറുപടി നല്‍കി. ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ എഴുതി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാന്‍ സാധിക്കില്ലെന്നും കര്‍ണന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി അതിന് അനുമതി നല്‍കിയില്ല. അപ്പോഴാണ് തന്റെ ജോലി തിരികെ ലഭിക്കുന്നത് വരെ കോടതിയില്‍ ഹാജരാകില്ലെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ പോലും തയ്യാറാണെന്ന് കര്‍ണന്‍ അറിയിച്ചത്. ജുഡീഷ്യറിക്കെതിരെയല്ല തന്റെ പോരാട്ടമെന്നും മദ്രാസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന അഴിമതിക്കെതിരെയാണെന്നും അദ്ദേഹം അറിച്ചു. തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കുമെന്നും കര്‍ണന്‍ അറിയിച്ചു.

സുപ്രിംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജാമ്യത്തോട് കൂടിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ സുപ്രിംകോടതിയുടെ ഈ അറസ്റ്റ് വാറന്റ് തള്ളിക്കളഞ്ഞ ജസ്റ്റിസ് കര്‍ണന്‍ രാജ്യത്തെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഏഴംഗ ഭരണഘടന ബഞ്ച് 14 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍