UPDATES

യാത്ര

സ്ത്രീകളുടെ നിയന്ത്രണത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍

സ്റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ ഹെഡ് ടിക്കറ്റ് കളക്ടര്‍ വരെ, പോയിന്റ് വുമണ്‍ മുതല്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വരെയുള്ള ചുമതലകള്‍ വഹിക്കുന്നത് ഈ സ്റ്റേഷനില്‍ ഇപ്പോള്‍ സ്ത്രീകളാണ്.

സ്ത്രീകളുടെ നിയന്ത്രണം കൊണ്ട് ശ്രദ്ധേയമാവുകയാണ് ജയ്പൂരിലെ ഗാന്ധിനഗര്‍ റെയിവേ സ്റ്റേഷന്‍. സ്റ്റേഷനില്‍ നാല്‍പ്പതോളം വനിതാ ജീവനക്കാരാണ് ഉള്ളത്. സ്റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ ഹെഡ് ടിക്കറ്റ് കളക്ടര്‍ വരെ, പോയിന്റ് വുമണ്‍ മുതല്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വരെയുള്ള ചുമതലകള്‍ വഹിക്കുന്നത് ഈ സ്റ്റേഷനില്‍ ഇപ്പോള്‍ സ്ത്രീകളാണ്.

”ഈ സ്റ്റേഷനിലെ എല്ലാ സംവിധാനങ്ങളും നോക്കുന്നത് സ്ത്രീകളാണ്. ട്രെയിനുകളുടെ റൂട്ട് അനുസരിച്ച് അതിന്റെ ട്രാക്കുകള്‍ അലൈന്‍ ചെയ്യുന്ന ജോലിയും, അതുപോലെ തന്നെ ടിക്കറ്റ് വില്‍ക്കുന്നതും അത് കളക്ട് ചെയ്യുന്നതുമായ ജോലികളാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. സുരക്ഷാസംവിധാനവും സ്ത്രീകളാണ് നിര്‍വഹിക്കുന്നത്. സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമുകളില്‍ വനിത കോണ്‍സ്റ്റബിള്‍മാരെ നിയമിച്ചിട്ടുണ്ട്” – ജയ്പൂര്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സൗമ്യ മാതൂര്‍ പറയുന്നു. സ്റ്റേഷനിലെ ജോലിക്കാരിക്കാരായ സ്ത്രീകള്‍ക്ക് പിന്തുണയായി റെയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനില്‍ 11 വനിത പോലീസുകാരുണ്ട്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന രണ്ടാമത്തെ സ്റ്റേഷനാണ് ഗാന്ധിനഗര്‍. ഒന്നാമത്തേത് മുംബൈയിലെ മാതുംഗയാണ്.

ജെയ്പൂരും ഡല്‍ഹിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാലാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം. ദിവസവും 25 ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. മഹാരാജാസ് എക്സ്പ്രസും, പാലസ് ഓണ്‍വീല്‍സ് പോലുള്ള ട്രെയിനുകളും ഇവിടെ നിര്‍ത്തുന്നുണ്ട്. രാജധാനി, ശതാബ്ദി പോലുള്ള വേഗത കൂടിയ ട്രെയിനുകള്‍ ഉള്‍പ്പെടെ 50 ട്രെയിനുകള്‍ ഈ സ്റ്റേഷനിലൂടെ കടന്നു പോകുന്നു. ദിവസവും 7000 യാത്രക്കാരോളം ഉപയോഗിക്കുന്ന സ്റ്റേഷനാണിത്. ഒരു വെല്ലുവിളി ഏറ്റെടുക്കുന്നത് പോലെയാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ വനിത ജീവനക്കാര്‍ ഏറ്റെടുത്തത്. ദിവസേന എട്ട് മണിക്കൂറുകളിലായി രണ്ട് ഷിഫ്റ്റുകളാണ് ഇവിടെയുള്ളത്.

ഏത് ട്രെയിന്‍ ഏത് ട്രാക്കിലൂടെ പോകണം എന്ന് നോക്കുകയാണ് തന്റെ ജോലിയെന്ന് ഗുഡ്സ് ട്രെയിനിന് പച്ച സിഗ്‌നല്‍ കാണിച്ചുകൊണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ആഞ്ചല സ്റ്റെല്ല പറയുന്നു. ”പാസഞ്ചര്‍ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ആളുകളുടെ സുരക്ഷയും, കോടികള്‍ വില വരുന്ന ചരക്കുകളുടെ സുരക്ഷയും ഞങ്ങളുടെ കൈകളിലാണ്”- ആഞ്ചല പറയുന്നു. റെയില്‍വേ സ്റ്റേഷനുകളിലെ ശല്യക്കാരെ നിങ്ങള്‍ക്ക് പേടിയുണ്ടോയെന്ന ചോദ്യത്തിന് സ്റ്റെല്ല പറയുന്നു, ”അതൊരു വിഷമയല്ല, സ്ത്രീകള്‍ മറ്റാരെക്കാളും പിന്നിലുമല്ല”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍