UPDATES

സിനിമാ വാര്‍ത്തകള്‍

വിഖ്യാത ജയിംസ് ബോണ്ട് താരം റോജര്‍ മൂര്‍ അന്തരിച്ചു

ബോണ്ട് വേഷത്തില്‍ എത്തിയ മൂന്നാമത്തെ നടന്‍

വിഖ്യാത ജെയിംസ് ബോണ്ട് താരം റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസ് ആയിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സ്വിറ്റ്‌സര്‍ലണ്ടിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.

ജയിംസ് ബോണ്ട് വേഷത്തില്‍ എത്തുന്ന മൂന്നാമത്തെ നടനായിരുന്നു മൂര്‍. 1974 ല്‍ ഇറങ്ങിയ ലീവ് ആന്‍ഡ് ലെറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യത്തെ ബോണ്ട് സിനിമ. തുടര്‍ന്ന് ദി മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍, ദി സ്‌പൈ ഹൂ ലവ്ഡ് മി. മൂണ്‍റാക്കെര്‍, ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി, ഒക്ടോപസി എന്നീ ബോണ്ട് ചിത്രങ്ങളിലും റോജര്‍ മൂര്‍ വെള്ളിത്തിരിയില്‍ എത്തി. ഇന്ത്യയില്‍ ചിത്രകരിച്ചിട്ടുള്ള ഏക ബോണ്ട് ചിത്രം മൂര്‍ അഭിനയിച്ച ഒക്ടോപസി ആണ്. പരസ്യമോഡലായി കരിയര്‍ ആരംഭിച്ച മൂര്‍ ടെലിവിഷന്‍ അഭിനേതാവില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2011 ല്‍ വന്ന എ പ്രിന്‍സസ് ഫോര്‍ ക്രിസ്മസ് ആണ് അവസനമായി അഭിനയിച്ചത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍