UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ടൈറ്റാനിക്കും ബില്‍ ക്ലിന്റനും

Avatar

1997 ഡിസംബര്‍ 19
ടൈറ്റാനിക് പ്രദര്‍ശനത്തിനെത്തുന്നു

ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ക്ലാസിക് സിനിമ ടൈറ്റാനിക് 19997 ഡിസംബര്‍ 19 ന് പ്രദര്‍ശനം ആരംഭിച്ചു. 1912 ല്‍ നടന്ന, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക് കപ്പലിനെ അവലംബമാക്കിയാണ് കാമറൂണ്‍ സിനിമയൊരുക്കിയത്. ചരിത്രം തിരുത്തിയ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

ജീവനക്കാരും യാത്രക്കാരുമടക്കം 15000 പേരുമായിട്ടായിരുന്നു കന്നിയാത്രയില്‍ തന്നെ ടൈറ്റാനിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നത്. ലിയണാര്‍ഡോ ഡി കാപ്രിയോയും കെയ്റ്റ് വിന്‍സല്‍റ്റും മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ സിനിമ; മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സംഗീതം എന്നിവയടക്കം 11 ഒസ്‌കര്‍ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.

1998 ഡിസംബര്‍ 19
ബില്‍ ക്ലീന്റനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നു

നീതിന്യായ വ്യവസ്ഥയോട് അസത്യം ബോധ്യപ്പെടുത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനെ 1998 ഡിസംബര്‍ 19 ന് പ്രതിനിധിസഭ ഇംപീച്ച്മെന്റിന് വിധേയനാക്കി. വൈറ്റ് ഹൗസ് ജീവനക്കാരിയായ മോണിക്ക ലെവന്‍സ്‌കി എന്ന ഇരുപത്തിയൊന്നുകാരിയുമായി അവിഹിത ബന്ധമാണ് ക്ലിന്റനെ പ്രതിസന്ധിയിലാക്കിയത്.1995 മുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രസിഡന്റ് ഗ്രാന്‍ഡ് ജൂറിക്കു മുന്നില്‍ ലൈംഗികാപദവുമായി ബനധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായത്. ആദ്യം തന്റെ കുറ്റം നിഷേധിച്ച ക്ലിന്റന്‍ പിന്നീട് നടന്ന നാലുമണിക്കൂര്‍ നീണ്ട വിസ്താരത്തില്‍ കുറ്റം സമ്മതിക്കുകയും ചെയ്തുപോയ തെറ്റില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍