UPDATES

ടൈറ്റാനിക് സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു

ടൈറ്റാനിക് സിനിമയുടെ സംഗീത സംവിധായകനായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹം പറത്തിയ ഒറ്റ എഞ്ചിന്‍ എസ് 312 വിമാനം കാലിഫോര്‍ണിയയില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സാന്താബാര്‍ബറയിലാണ് അപകടം ഉണ്ടായത്. അഞ്ച് വിമാനങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്.

ടൈറ്റാനിക്കിലൂടെ രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. പത്തോളം ഓസ്‌കാര്‍ നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ടൈറ്റാനിക്കിലെ ഗാനത്തിന് സംഗീതം നല്‍കുകയും അതിന്റെ രചനയില്‍ പങ്കാളിത്വം വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഗോള്‍ഡന്‍ ഗ്ലോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം ഫീല്‍ഡ് ഓഫ് ഡ്രീംസ്, ബ്രേവ് ഹാര്‍ട്ട്, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ട്രോയി, അപ്പോളോ 13, അവതാര്‍ തുടങ്ങി 100-ഓളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗിതം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധന സിനിമ 1979-ലെ ദ ലേഡി ഇന്‍ റെഡ് ആയിരുന്നു. എന്നാല്‍ മുഖ്യധാരാ സംഗീത സംവിധായകനായി അദ്ദേഹത്തെ ഉയര്‍ത്തിയത് 1982-ലെ സ്റ്റാര്‍ ട്രക് രണ്ട്-ദ റാത്ത് ഓഫ് ഖാന്‍ ആയിരുന്നു. 1953-ല്‍ ലോസ് ആഞ്ചലസിലാണ് അദ്ദേഹം ജനിച്ചത്.

രണ്ടു തവണ ഓസ്‌കാര്‍ അവാര്‍ഡ് നേടിയിട്ടുള്ള ആര്‍ട്ട്, സെറ്റ് ഡയറക്ടറായ ഹാരി ഹോര്‍ണറാണ് അദ്ദേഹത്തിന്റെ പിതാവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍