UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ജമ്മു കശ്മീരില്‍ വന്‍ ഹിമപാതം, പോണ്ടിച്ചേരിയുടെ നിയന്ത്രണം ബ്രിട്ടീഷുകാര്‍ക്ക്

Avatar

1995 ജനുവരി 16 
ജമ്മു കശ്മീരില്‍ വന്‍ ഹിമപാതം

1995 ജനുവരി 16നു ജമ്മുകശ്മീരില്‍ ഉണ്ടായ ഹിമപാതം വലിയ ദുരന്തത്തിന് കാരണമായി. 200ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. 500ല്‍ അധികം ആളുകള്‍ വഴിയില്‍ കുടുങ്ങി. ജമ്മുവില്‍ നിന്നും ശ്രീനഗറില്‍ നിന്നും രണ്ടു ബസുകള്‍ ഒഴുകിപ്പോയി. മോശം കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.

1761 ജനുവരി 16
ബ്രിട്ടീഷുകാര്‍ പോണ്ടിച്ചേരിയുടെ നിയന്ത്രണം ഏറ്റെടുത്തു

ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന പോണ്ടിച്ചേരി 1761 ജനുവരി 16നു ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. മുന്‍പ് ഡച്ചുകാര്‍ ഈ പ്രദേശം പിടിച്ചെടുക്കുകയും 1693ല്‍ പുതുച്ചേരി എന്നു പേര് മാറ്റുകയും ചെയ്തിരുന്നു.

എങ്കിലും അവര്‍ 1699 ലെ റിസ്വിക്ക് ഉടമ്പടി അനുസരിച്ച് ഈ പ്രദേശം ഫ്രാന്‍സിന് തിരിച്ചു നല്‍കുകയുണ്ടായി. 1674 ല്‍ ആയിരുന്നു ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പോണ്ടിച്ചേരിയില്‍ വ്യാപാരകേന്ദ്രം ആരംഭിച്ചത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍