UPDATES

കാശ്മീർ: 370ാം വകുപ്പ് റദ്ദാക്കി ഒരുമാസം, പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം മാത്രം പ്രതികളായത് 290 പേരെന്ന് കണക്കുകൾ

മൂന്ന് മുതൽ ആറ് മാസം വരെ വിചാരണ കൂടാതെ ഒരാളെ തടങ്കലിൽ വെക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ).

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിക്കൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഒരുമാസം പിന്നിടുമ്പോൾ നൂറകണക്കിന് പേർ ജയിലുകളിലെന്ന് റിപ്പോർട്ട്. കാശ്മീർ പൊതുസുരക്ഷാ നിയമപ്രകാരം മാത്രം 290 പേർ കേസുകളിലി പ്രതികളാണെന്നാണ് റിപ്പോർട്ട്. കാശ്മീർ താഴ്വരയിൽ മാത്രം 250 പേരും, ജമ്മുവിൽ 40 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നെന്നും ഔദ്യോഗിക രേഖകള്‍ പറയുന്നു.

ഓഗസ്റ്റ് 5 മുൻപ് പ്രതിമാസം ശരാശരി 70-80 വരെ ആയിരുന്ന കണക്കാണ് 250 ലേക്ക് ഉയർന്നതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിയമപ്രകാരം അറസ്റ്റിലായിട്ടുള്ളവരിൽ 100 ലധികം പേർ ഉൾപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഓഗസ്റ്റ് 5 ന് ശേഷം ജയിലായവരുടെ യഥാർത്ഥ കണക്കുകൾ ഇതിലും അധികമാണെന്നാണ് വിവരം. ഇത് പ്രകാരം ശ്രീനഗരിൽ മാത്രം 35 പേരും,ഷോപ്പിയാനിൽ 140, പുൽവാമ 270 എന്നിവരും പിഎസ്എയുടെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

മൂന്ന് മുതൽ ആറ് മാസം വരെ വിചാരണ കൂടാതെ ഒരാളെ തടങ്കലിൽ വെക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ). സംസ്ഥാനത്തെ തടി കള്ളക്കടത്തുകാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 1978 ൽ ഷെയ്ഖ് അബ്ദുല്ല സർക്കാർ കൊണ്ടുവന്ന നിയമാണ് പിഎസ്എ. എന്നാൽ തടിക്കടത്ത് സംബന്ധിച്ച പ്രശ്നങ്ങൾ ഇപ്പോഴില്ലെങ്കിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വിവിധ രാഷ്ട്രീയ എതിരാളികൾക്കെതിരെ പതിവായി ഉപയോഗിച്ച് വരികയായിരുന്നു. 16 വയസ്സു മുതലുള്ള ഏതൊരാളെയും കസ്റ്റഡിയിൽ എടുക്കാൻ അധികാരപ്പെടുത്തുന്നതാണ് നിയമം.

Read: “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യാഗ്രഹ നായകനായ ആമചാടി തേവനെ നാം മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍