UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി മുഫ്തി മൊഹമ്മദ് സെയീദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. അടുത്ത മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതുവരെയാണ് താത്കാലിക ഗവര്‍ണര്‍ ഭരണം. മുഫ്തിയുടെ മകള്‍ മെഹ്ബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള ഔദ്യോഗിക ദുഖാചരണ സമയം അവസാനിക്കുമ്പോള്‍ മെഹ്ബൂബ സ്ഥാനമേല്‍ക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും വന്നിട്ടുണ്ട്.

മുഫ്തി തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് പിപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി( പി ഡി പി ) അറിയിച്ചിട്ടുണ്ട്. നാലുദിവസത്തെ ദുഖാചരണം തീരുമ്പോള്‍ അവര്‍ സ്ഥാനം ഏറ്റെടുക്കുമെന്നും പാര്‍ട്ടി പറയുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മുഖ്യമന്ത്രി അധികാരത്തില്‍ വരുന്നത്. മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മൊഹമ്മദ് സെയീദ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അന്തരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍