UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനഗണമന ബ്രീട്ടീഷ് ഭരണ സ്മാരകമെന്ന് ഹിന്ദി കവി ഗോപാല്‍ ദാസ് നീരജ്

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകമാണെന്നും അതിനാല്‍ പകരം വന്ദേമാതരമോ ഝണ്ഡാ ഊഞ്ചാ രഹേ ഹമാരയോ ദേശീയഗാനമാക്കണമെന്നും ഹിന്ദി കവിയായ ഗോപാല്‍ ദാസ് നീരജ് അഭിപ്രായപ്പെട്ടു.

കോളനിഭരണത്തിന്റെ ഓര്‍മ്മയുടെ മന്ദതയില്‍ കഴിയുന്നവരാണ് ഇംഗ്ലീഷിനെ വലുതാക്കുന്നതും മറ്റുള്ളവരെ ചെറുതാക്കുന്നതും എന്നും 92 വയസ്സുള്ള കവി പറഞ്ഞു. രാജ്യം ഗോപാല്‍ ദാസ് നീരജിനെ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

1911-ല്‍ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്ജ് അഞ്ചാമന്റെ കിരീട ധാരണവുമായി ബന്ധപ്പെട്ടാണ് ജനഗണമന എഴുതിയത് എന്ന് അദ്ദേഹം പറഞ്ഞു. ജനഗണമന അധിനായക ജയഹേയിലെ അധിനായകന്റെ അര്‍ത്ഥം ഏകാധിപതിയെന്നാണ്. വന്ദേമാതരത്തിനുവേണ്ടി ഹിന്ദുക്കളും മുസ്ലിങ്ങളും അടക്കം അനവധി പേര്‍ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പതാകയെ ആദരിക്കാന്‍ പറ്റിയ മികച്ച ഗാനമാണ് ഝണ്ഡാ ഊഞ്ചാ രഹേ ഹമാര എന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി ആര്‍ എസ് എസ്, ബിജെപി സംഘടനകള്‍ പ്രചരിപ്പിക്കുന്ന ആശയമാണിത്. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇത് തന്റെ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ സാഹിത്യ സപര്യയുടെ ആദ്യകാലത്ത് ഇംഗ്ലീഷില്‍ എഴുതിയിരുന്നുവെന്നും എന്നാല്‍ കവിയായ ഹരിവംശറായ് ബച്ചന്റെ ഉപദേശ പ്രകാരമാണ് ഹിന്ദിയിലേക്ക് ശ്രദ്ധ തിരിച്ചതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍