UPDATES

ബന്ധുനിയമന വിവാദം: വിജലന്‍സ് പരിശോധന തുടങ്ങി

വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമനത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു. വ്യവസായ വകുപ്പില്‍ ഇപി ജയരാജന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തങ്ങളുടെ മക്കളെയും ബന്ധുക്കളെയും ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയിരിക്കുന്നത്. ബന്ധപ്പെട്ട പരാതിയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

അതെസമയം സിപിഐഎമിന്റെ സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്ന് പറഞ്ഞ് സിപിഐ മുഖപത്രം ജനയുഗം രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്ത്യമായ കുറ്റവും അനീതിയുമാണെന്ന് ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പറയുന്നു.

സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം അത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും സിപിഐ മുഖപത്രം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍