UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ജപ്പാന്‍റെ കീഴടങ്ങല്‍, ഹോ ചി മിന്‍റെ മരണം

Avatar

1945 സെപ്തംബര്‍ 2
രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം; ജപ്പാന്‍ കീഴടങ്ങുന്നു


1945 ലെ വേനല്‍ക്കാലത്തായിരുന്നു ജപ്പാന്റെ പരാജയം. ഹിരോഷിമയിലും നാഗസാക്കിയിലും വീണ ആറ്റം ബോംബുകള്‍ ജപ്പാന്റെ പൊരുതാനുള്ള ശേഷി തകര്‍ത്തിരുന്നു. സമുദ്രോപരോധം തീര്‍ത്ത സഖ്യസേന ജപ്പാനെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തു. അമേരിക്കന്‍ സേനയാകട്ടെ ജപ്പാനിലേക്ക് അലയടിച്ചു കയറുകയായിരുന്നു. ഓപ്പറേഷന്‍ ഒളിംപികിലൂടെ അമേരിക്ക ഒകിനാവ കീഴടക്കി.  നോര്‍മാന്‍ഡി ലാന്‍ഡിംഗ് യുദ്ധത്തില്‍ ഉണ്ടായ ആള്‍നാശത്തിന്റെ കണക്കിനെ ബഹുദൂരം പിന്തള്ളിയ യുദ്ധമായിരുന്നു ജപ്പാനും അമേരിക്കയും തമ്മില്‍ ഒകിനാവയില്‍ നടന്നത്. 

ഹിരോഷിമ ആക്രമണത്തിനു പിന്നാലെ തന്നെ കീഴടങ്ങലിന് സന്നദ്ധരായി പോസ്റ്റ്ഡാം പ്രഖ്യാപനത്തിന് ജപ്പാന്റെ ഉന്നതതല യുദ്ധ സമിതി സമ്മതിച്ചിരുന്നു. അടുത്ത ഘട്ടത്തിലേക്ക് ജപ്പാന്‍ കടക്കുന്നതിന് മുമ്പ് യുഎസ്എസ്ആര്‍ മഞ്ചൂറിയില്‍ ആക്രമണം നടത്തിക്കൊണ്ട് ടോക്കിയോയ്ക്ക് എതിരെ യുദ്ധപ്രഖ്യാപനം നടത്തി. ആഗസ്ത് 10 ന് ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ അമേരിക്കയെ തങ്ങളുടെ കീഴടങ്ങല്‍ തീരുമാനം അറിയിച്ചു. 

സെപ്തംബര്‍ 2 ന് സഖ്യസേനയുടെ 250 ലേറെ പടക്കപ്പലുകള്‍ ടോക്കിയോ തീരത്ത് അടുത്തു. വൈകാതെ ജപ്പാന്‍ വിദേശകാര്യ മന്ത്രി മമോറു ഷിഗിമിറ്റ്‌സു സര്‍ക്കാര്‍ നിര്‍ദേശാനുസരണം കീഴടങ്ങല്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു. സൈനികനീക്കം അവസാനിപ്പിച്ചുകൊണ്ട് ജനറല്‍ യോഷിജിറോ യുമിസോയും ഒപ്പുവച്ചു.  

യു എസ് എസ് മിസൗറി എന്ന പടക്കപ്പലില്‍ വച്ചായിരുന്നു കീഴടങ്ങല്‍ ഉടമ്പടി ഒപ്പുവയ്ക്കുന്നത്. അതോടെ മാനവചരിത്രത്തിലെ ഏറ്റവും ഭയാനകമായ യുദ്ധത്തിന് അവസാനിക്കുകയായിരുന്നു. 

1969 സെപ്തംബര്‍ 2
ഹോ ചി മിന്‍ അന്തരിച്ചു

വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനം വഹിച്ചിരുന്ന ഹോ ചി മിന്‍ 1969 സെപ്തംബര്‍ 2 ന് അന്തരിച്ചു. വിയറ്റ്‌നാമിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ ശക്തമായി നിലകൊണ്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായിരുന്ന ഹോ ചി മിന്‍ മാര്‍കിസ്റ്റ്-ലെനിനിസം പിന്തുടര്‍ന്ന് സാമ്രാജ്യത്വ ശക്തികളുടെ കോളനിവത്കരണത്തിനെതിരെ പോരാടിയ നേതാവാണ്. നുഗ്യ്ന്‍ അയ് ക്യോക് എന്നാണ് ഹോ ചി മിന്‍ സ്വീകരിച്ച മറ്റൊരു പേര്. നുഗ്യ്ന്‍ എന്നാല്‍ രാജ്യസ്‌നേഹി എന്നാണ് അര്‍ത്ഥം. 

1923 ല്‍ അദ്ദേഹം മോസ്‌കോയിലേക്ക് പോയി. അവിടെ നിന്ന് ചൈനയിലെത്തിയ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന വിയറ്റ്‌നാം ദേശീയവാദിയായ ഫാന്‍ ബോയി ചായെ സന്ദര്‍ശിച്ചു. 1929 ല്‍ ഹോ ഇന്‍ഡോ-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലത്ത് ജപ്പാന്‍ സേന വിയറ്റ്‌നാമിലേക്ക് കടന്നു കയറിയപ്പോള്‍ ഹോയും സംഘവും വടക്കന്‍ വിയറ്റ്‌നാമിലുള്ള പാക് ബോ ഗുഹകളില്‍ ഒളിവില്‍ പോയി. വിയറ്റ് മിന്‍ എന്ന സൈനിക പ്രസ്ഥാനത്തിന് 1941 ന് ഹോ രൂപം കൊടുത്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതോടെ 1945 ല്‍ വിയറ്റ് മിനിന്റെ നേതൃത്വത്തില്‍ ഒരു ജനാധിപത്യ റിപ്പബ്ലിക് വിയറ്റ്‌നാമില്‍ പ്രഖ്യാപിക്കുകയും ഹോ അതിന്റെ പ്രസിഡന്റ് പദത്തില്‍ വരികയും ചെയ്തു. 1947 ല്‍ വിയറ്റ് മിനും ഫ്രഞ്ച് സേനയും തമ്മില്‍ യുദ്ധം ആരംഭിച്ചു. എട്ടുവര്‍ഷം ഈ യുദ്ധം നീണ്ടു നിന്നു.1954 ല്‍ ഡീന്‍ ബീന്‍ ഫു യുദ്ധം എന്നറിയപ്പെട്ട ഈ യുദ്ധത്തില്‍ ഫ്രഞ്ച് സേന വിജയം കൈവരിക്കുകയായിരുന്നു.


വിയ്റ്റനാമിന്റെ ദുര്‍ദശ പിന്നീട് ഈ രാജ്യത്തെ വടക്കും തെക്കുമായി പകുത്തു. വടക്കന്‍ വിയറ്റ്‌നാമിന്റെ നേതൃത്വം ചോ ഏറ്റെടുത്തു. 1960 കളില്‍ തെക്കന്‍ വിയ്റ്റ്‌നാമില്‍ കമ്യൂണിസ്റ്റ് ഗറില്ലകളുടെ നേതൃത്വത്തില്‍ കലാപം ഉണ്ടായതിനെ തുടര്‍ന്ന് അമേരിക്ക അവിടെക്ക് കടന്നെത്തുകയും സൈനികനീക്കം നടത്തുകയും ചെയ്തു. തെക്കന്‍ വിയ്റ്റ്‌നാമിന്റെ തലസ്ഥാനമായ സയ്‌ഗോണിന്റെ ഭരണം അവര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയുടെ ഈ നീക്കത്തെ ഹോ ചി മിന്‍ ശക്തമായി എതിര്‍ത്തു. ദീര്‍ഘനാളത്തെ പോരാട്ടജീവിതം ഹോ ചി മിന്റെ ആരോഗ്യം ക്ഷയിപ്പിച്ചിരുന്നു. 1969 സെപ്തംബര്‍ 2ന് അദ്ദേഹം അന്തരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍