UPDATES

വിദേശം

കക്കൂസിനെ കുറിച്ച് ചില കാര്യങ്ങള്‍ ജപ്പാനില്‍ നിന്ന് പഠിക്കാനുണ്ട്

Avatar

അന്ന ഫിഫീല്‍ഡ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ടോക്കിയോ ഹൃദയം നിറഞ്ഞ ആതിഥ്യ മര്യാദകൊണ്ടും പുത്തന്‍ സാങ്കേതിക വിദ്യകൊണ്ടും സന്ദര്‍ശകരെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ജപ്പാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഈ പുതുമകള്‍ എന്നല്ലേ? ഒരു കുളിമുറി ഗ്യാലറി; ആരും ഒന്നു കാണാനും തൊടാനും കൊതിക്കുന്ന, ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന മനോഹരമായ ഒരു ടോയ്‌ലറ്റ് ഗ്യാലറി! 

ടോക്കിയോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുറപ്പെടല്‍ വിഭാഗത്തില്‍ ഉടനെ തന്നെ ഇത്തരം ഗ്യാലറികള്‍ ഉള്ള ഒരു അത്യാധുനിക കുളിമുറി പണിയാന്‍ ജപ്പാനിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ടോട്ടോ തീരുമാനിച്ചിരിക്കുന്നു എന്നാണു പുതിയ വാര്‍ത്ത . 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നാല് ഗ്യാലറി ശൗചാലയങ്ങള്‍ പണിയാനാണ് ടോട്ടോയുടെ തീരുമാനം. ഈ വിമാനത്താവളത്തില്‍ നിന്നും യാത്ര പോകുന്നവര്‍ക്ക് ഈ ഗാലറിയിലെ പ്രദര്‍ശന വസ്തുക്കള്‍ കാണാം, ഉപയോഗങ്ങള്‍ പരിശോധിക്കാം. ഇതില്‍ ഇരിപ്പിടം ചൂടാക്കാനുള്ള സംവിധാനം, ബിടെറ്റ്, അണുവിമുക്തമാക്കാനുള്ള സംവിധാനം സുഗന്ധ പൂരിതമാക്കനുമുള്ള ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഫ്‌ളാഷ് തുടങ്ങിയവയാണ് ഈ പ്രദര്‍ശനത്തിലെ ഉത്പന്നങ്ങളുടെ സവിശേഷതകള്‍. 

ഗ്യാലറിയുടെ ചുമരുകളെല്ലാം വര്‍ണാഭമായതും മൗന്റ്‌റ് ഫുജിയുടെ മ്യൂറല്‍ ചിത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് പ്രൗഢഗംഭീരവുമായിരുന്നു.

ടോട്ടൊയിലെ ഈ പ്രദര്‍ശനങ്ങള്‍ ആളുകളെ ഒരുതവണയെങ്കിലും ജപ്പാന്‍ ടോയ്‌ലറ്റ് സംസ്‌കാരത്തെ കുറിച്ച് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതോടൊപ്പം അന്തര്‍ദേശീയ വിപണിയില്‍ ഒരു സ്ഥാനം നേടിയെടുക്കാനും ഇവര്‍ക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 

ടോക്കിയോവിലെ ഒട്ടുമിക്ക റെയില്‍വേ സ്‌റ്റേഷനിലും ബസ്സ് സ്റ്റാന്റിലും പാര്‍ക്കിംഗിലും ഒക്കെ തന്നെ നല്ല വിശ്രമമുറികള്‍ ഉണ്ട്. അതിലൊക്കെ തന്നെയും അത്യാധുനിക സംവിധാനത്തില്‍ തീര്‍ത്ത കുളിമുറിയും ഉണ്ട്. ഇതില്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റു സംവിധാനങ്ങള്‍ നോക്കാം. നിങ്ങള്‍ കൈക്കുഞ്ഞുമായിട്ടാണ് യാത്രയെങ്കില്‍ യാതൊരു അസൗകര്യവുമില്ലാതെ ഈ കുളിമുറി ഉപയോഗിക്കാം. നിങ്ങളുടെ കുട്ടികളെ സുരക്ഷിതമായി ബെല്‍റ്റില്‍ ഉറപ്പിച്ചിരുത്താനുള്ള ഒരു സീറ്റ് ഉണ്ട്. അവിടുത്തെ നിങ്ങളുടെ ആവശ്യം തീരും വരെ കുഞ്ഞു സുരക്ഷിതമാണ്. ഇത് കൂടാതെ മുറിയില്‍ മടക്കി വയ്ക്കാവുന്ന ഒരു പലകയുണ്ട്. വസ്ത്രം മാറണമെങ്കില്‍ നിങ്ങളുടെ ഷൂസ് നനയാതെ സൂക്ഷിക്കാന്‍ ഈ പലക സഹായകമാകും. 

ഇത്തരം കുളിമുറികളില്‍ കുട്ടികള്‍ക്കായുള്ള ചെറിയ ബേസിനുകള്‍, സാധനങ്ങള്‍ തൂക്കാനുള്ള ഹൂക്ക് ഇവയെല്ലാം ഈ അത്യാധുനിക കുളിമുറിയില്‍ നിങ്ങള്‍ക്ക് കാണാം, ഒന്നു മുഖമോ കയ്യോ കഴുകണമെങ്കില്‍ സൗകര്യപ്രദമായി നിങ്ങളുടെ കയ്യിലുള്ള സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കാം.

ഇതെല്ലാം ഒരു പൊതു കുളിമുറിയില്‍ ആണെന്ന് എടുത്തു പറയേണ്ട ഒന്നാണ്. പല ജപ്പാന്‍കാരുടെ വീട്ടിലും ഇത്തരത്തില്‍ ഉള്ള കൗതുകം നിറഞ്ഞ കുളിമുറികള്‍ ഉണ്ട്. അതില്‍ ഇരിപ്പിടത്തിന്റെ താപനില വ്യത്യാസപ്പെടുത്താനും വെള്ളത്തിന്റെ ശക്തി നിയന്ത്രിക്കാന്‍ വരെ പറ്റും.

ഇത്ര മനോഹരമായ സൗകര്യങ്ങള്‍ അനുഭവിക്കുന്ന ഇവര്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ എന്തായിരിക്കും?

ബെസ്റ്റ് ഓഫ് അഴിമുഖം 

അമേരിക്കന്‍ വംശീയവാദികളുടെ ഗൂഗിള്‍ തിരച്ചിലുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍
ലിവ് ഇന്‍ ബന്ധവുമായി ഇറാനിയന്‍ യുവത; പിടിമുറുക്കാന്‍ യാഥാസ്ഥിതികര്‍
ഞങ്ങളിവിടെയുണ്ട്; ജപ്പാനിലെ യുദ്ധകാല ലൈംഗിക അടിമകള്‍ ആബെയോട്
വംശഹത്യയുടെ ചരിത്രം; 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍മേനിയയില്‍ നടന്നത്
തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചൈനയുടെ ചില ‘മണ്ടന്‍’ ഇടപെടലുകള്‍

ഇതൊക്കെയാണെങ്കിലും ഒരു വ്യക്തിക്ക് ടോട്ടോയുടെ ഈ വിദേശികളെ ആകര്‍ഷിക്കുന്ന പരിപാടി അത്ര പഥ്യമാകുമെന്ന് തോന്നുന്നില്ല: ചൈനീസ് നേതാവ് സി ജിന്‍പിംഗിന്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘ദി ഗ്ലോബല്‍ ടൈംസ്’ ഈ വര്‍ഷാരംഭത്തില്‍ ജപ്പാനില്‍ നിന്ന് ഹൈടെക്ക് ഉത്പന്നങ്ങള്‍ വാങ്ങി വരുന്ന ചൈനീസ് സന്ദര്‍ശകരെ (ഹോളിഡേ സീസണില്‍ ഒരു ബില്ല്യണ്‍ ഡോളറാണ് അവര്‍ ചിലവഴിച്ചത്, അതില്‍ നല്ലൊരു പങ്കും ടോയ്‌ലറ്റ് സീറ്റിനും). കണക്കിന് അധിക്ഷേപിച്ചിരുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഇത്തരം വാര്‍ത്തകള്‍ ജാപ്പനീസ് വസ്തുക്കളെ ഉപേക്ഷിക്കാനുള്ള ചൈനയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശ്രമങ്ങളെ പരിഹസിക്കുകയാണ്’ എന്ന് പത്രം പറയുന്നു. ‘ചില ചൈനക്കാരെങ്കിലും ഇത്തരം കാര്യങ്ങളില്‍ നാണിക്കുന്നുവെന്നും വിദേശ വസ്തുക്കളോടുള്ള ഈ ആഭിമുഖ്യത്തെ വിമര്‍ശിക്കുന്നുവെന്നും’ പത്രം ‘ജാപ്പനീസ് ടോയ്‌ല്റ്റ് സീറ്റുകളുടെ അതി പ്രചരണം’ എന്ന പേരില്‍ വന്ന എഡിറ്റോറിയലില്‍ പറയുന്നു. 

ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താനുള്ള ആവശ്യം ഉയരുമ്പോള്‍ ചൈനയുടെ വിനോദസഞ്ചാരികള്‍ ജപ്പാന്‍ വിപണിയിലേക്ക് ഒഴുകുന്നത് അത്ര ശോഭനീയം അല്ലെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍