UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ജപ്പാന്‍ സേന ഹോങ്കോംഗില്‍, ചിട്ടി ചിട്ടി ബാംഗ് ബാംഗ് റിലീസ് ചെയ്യുന്നു

Avatar

1941 ഡിസംബര്‍ 18
ജപ്പാന്‍ സൈന്യം ഹോങ്കോംഗില്‍

ജപ്പാന്‍ സൈന്യം 1941 ഡിസംബര്‍ 18 ന് ഹോങ്കോംഗില്‍ കടന്നെത്തി. ക്രൂരമായ നരവേട്ടയാണ് ഹോങ്കോംഗില്‍ അവര്‍ അഴിച്ചുവിട്ടത്. ചൈനക്കാരെയും ബ്രീട്ടീഷുകാരെയുമാണ് അവര്‍ പ്രധാനമായും വേട്ടയാടിയത്. ആരെയും തടവുകാരാക്കാനല്ല, കൊന്നു കളയാനായിരുന്നു ജപ്പാന് സൈന്യത്തിന് കിട്ടിയ നിര്‍ദേശം. മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പാണ് അവര്‍ ഹോങ്കോംഗില്‍ ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മാസികകള്‍പോലും സെന്‍സര്‍ഷിപ്പിന് ഇരകളായി.

1968 ഡിസംബര്‍ 18
ചിട്ടി ചിട്ടി ബാംഗ് ബാംഗ് റിലീസ് ചെയ്യുന്നു

സംഗീതപ്രധാനമായ സിനിമ ചിട്ടി ചിട്ടി ബാംഗ് ബാംഗ് 1968 ഡിസംബര്‍ 18 ന് ന്യുയോര്‍ക്കില്‍ റിലീസ് ചെയ്തു. ഡിക് വാന്‍ ഡൈക് സംവിധാനം ചെയ്ത് ഈ സിനിമ വന്‍ ഹിറ്റായി മാറി. ജയിംസ് ബോണ്ടിന്റെ കര്‍ത്താവായ ഇയാന്‍ ഫ്‌ളെമിംഗിന്റെ നോവലിന്റെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചത്.

ജയിംസ് ബോണ്ട് നിരയിലല്ലാതെ ഇയാന്‍ ഫ്‌ളെമിംഗ് രചിച്ച ഒരെയൊരു നോവലായിരുന്നു ഇത്. ചിട്ടി ചിട്ടി ബാംഗ് ബാംഗ് എന്നറിയപ്പെടുന്ന മൂന്നു കാറുകളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍