UPDATES

ട്രെന്‍ഡിങ്ങ്

ചെറുമകന്‍ ലോകം അറിയുന്ന ക്രിക്കറ്റ് താരം; 84 കാരനായ മുത്തച്ഛന്‍ ജീവിക്കാനായി ടെമ്പോ ഓടിക്കുന്നു

തന്റെ ജീവിതം ഇങ്ങനെയായിപ്പോയെങ്കിലും ചെറുമകന്റെ നേട്ടത്തിലും , കിട്ടിയ വലിയൊരു ജീവിതത്തിലും സ്വയം അഭിമാനം കൊള്ളുകയാണ് ഈ മുത്തച്ഛന്‍

ട്വന്റി-20 ക്രിക്കറ്റ് ബൗളര്‍മാരുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം, ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നം; ജസ്പ്രിത് ബുംമ്ര എന്ന ഇന്ത്യന്‍ താരത്തിന് ഇന്നു ലോകക്രിക്കറ്റില്‍ വളരെ മുകളിലാണ് സ്ഥാനം. ബുംമ്ര എന്ന ക്രിക്കറ്ററുടെ താര പകിട്ടിനെക്കുറിച്ചല്ല ഈ വാര്‍ത്ത, ബുംമ്രയുടെ മുത്തച്ഛനെ കുറിച്ചാണ്. പ്രശസ്തിയും പണവും നിറഞ്ഞ ഒരു കൊച്ചുമകന്‍ ഉണ്ടെങ്കിലും സന്തോഖ് സിംഗ് ബുംമ്ര എന്ന 84 കാരന്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നറിയാമോ? ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ടെമ്പോ വാന്‍ ഓടിച്ച്. താമസം വാടകവീട്ടില്‍. ദേശീയ മാധ്യമങ്ങളാണ് ഇന്ത്യന്‍ താരത്തിന്റെ മുത്തച്ഛനെക്കുറിച്ചുള്ള ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി ഉത്തരഖണ്ഡിലെ ഉദ്ദംസിംഗ് നഗറിലാണ് സന്തോഖ് ജീവിക്കുന്നത്. അഹമ്മദാബാദില്‍ നിന്നാണ് ഉദ്ദംസിംഗ് നഗറിലേക്ക് സന്തോഖിന്റെ ചുവടുമാറ്റം. അതിനു പിന്നില്‍ വലിയൊരു തകര്‍ച്ചയുടെ കഥയുണ്ട്.

"</p

ഒരു കാലത്ത് വലിയൊരു ബിസിനസുകാരനായിരുന്നു സന്തോഖ്. സ്വന്തമായി മൂന്നു ഫാക്ടറികളായിരുന്നു ഉണ്ടായിരുന്നത്. സന്തോഖിന്റെ പുത്രന്‍ ജസ്‌വീര്‍ സിംഗ് ബുംമ്ര( ജസ്പ്രിത് ബുംമ്രയുടെ പിതാവ്)യായിരുന്നു ബിസിനസുകള്‍ നോക്കി നടത്തിയിരുന്നത്. 2001 ല്‍ ജസ്‌വീറിന്റെ അപ്രതീക്ഷിത മരണമാണ് എല്ലാം തകര്‍ത്തത്. മകന്റെ മരണം സന്തോഖിനെ മാനസികമായി തകര്‍ത്തു. ബിസിനസിനെയും അതു ബാധിച്ചു. ഉണ്ടായിരുന്ന ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. കടം വലുതാകാന്‍ തുടങ്ങി. ഒടുവില്‍ മൂന്നു ഫാക്ടറികളും സന്തോഖ് വിറ്റു.

ഫാക്ടറികള്‍ വിറ്റതിനു പിന്നാലെ സന്തോഖ് ഉദ്ദം സിംഗ് നഗറിലേക്ക് മാറി. അവിടെവച്ച് നാലു ടെമ്പോ വാനുകള്‍ വാങ്ങി. പുതിയൊരു ബിസിനസിന്റെ ആരംഭം. പക്ഷേ കഷ്ടകാലം സന്തോഖിനെ വെറുതെ വിട്ടില്ല. ആ ബിസിനസും നഷ്ടമായി. അതോടെ ഉണ്ടായിരുന്ന നാലു വണ്ടികളില്‍ മൂന്നും വിറ്റു. ശേഷിക്കുന്ന ഒന്നോടിച്ചാണ് ഈ വൃദ്ധനിപ്പോള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഷ്ടപ്പാടുകള്‍ക്കിടയിലും സന്തോഷ് ഇപ്പോള്‍ സന്തോഷവാനാണ്, തന്റെ കൊച്ചുമകനെയോര്‍ത്ത്. ടിവിയില്‍ തന്റെ ചെറുമകന്‍ പന്തെറിയുന്നതു കാണുമ്പോള്‍ സന്തോഖിന് അവനെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നു. തന്റെ ജീവിതം ഇങ്ങനെയായിപ്പോയെങ്കിലും ചെറുമകന്റെ നേട്ടത്തിലും അവനു കിട്ടിയ വലിയൊരു ജീവിതത്തിലും സ്വയം അഭിമാനം കൊള്ളുകയാണ് ഈ മുത്തച്ഛന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍