UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാട്ട് സംവരണ പ്രക്ഷോഭം: വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

സംവരണത്തിനായുള്ള ജാട്ട് സമുദായക്കാരുടെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാന ധനകാര്യ മന്ത്രിയുടെ വീട്ടിന് നേരെ പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. സാഹചര്യം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിച്ചതായി ഹരിയാന ഡിജിപി അറിയിച്ചു.

ദല്‍ഹി-ഹിസ്സാര്‍ ദേശീയ പാതയുടെ റോത്തക്ക് ബൈപ്പാസില്‍ തടിച്ചു കൂടിയ സമരക്കാര്‍ അക്രമാസക്തമാകുകയും പൊലീസ് വാഹനങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇവിടെ ഉണ്ടായിരുന്ന പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ ജനക്കൂട്ടം ധനകാര്യമന്ത്രിയുടെ സമീപത്തെ സ്വകാര്യ വസതിക്കുനേരെ ആക്രമണം നടത്തുകയും ചെയ്തു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റോത്തക് ഐജിയുടെ ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി. ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന് നാശനഷ്ടം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമരക്കാര്‍ അക്രമം നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍