UPDATES

വിദേശം

അമേരിക്കയുടെ പേറ്റന്റ് നിലപാടുകള്‍ മാറണം- പ്രൈസ്ലൈന്‍ ഡോട്ട് കോം സ്ഥാപകന്‍ ജെയ് വാക്കര്‍

Avatar

ബ്രയാന്‍ ഫങ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

1997ലാണ് ജെയ് വാക്കര്‍ Priceline.com സ്ഥാപിക്കുന്നത്. കുറഞ്ഞ വിമാന നിരക്കിനായി ആളുകള്‍ ‘സ്വന്തം നിരക്ക് പറയുന്ന’ ഒരു വെബ്‌സൈറ്റ്. പേറ്റന്റുകള്‍ എടുക്കുകയും അത് ഒരു നിശ്ചിത നിരക്കിന് ഉപയോഗിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തതാണ് വാക്കറുടെ വിജയം. പക്ഷേ പല പേറ്റന്റുകളും വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഈയിടെ ഒരഭിമുഖത്തില്‍ വാക്കര്‍ പറഞ്ഞു. വിമാന ടിക്കറ്റുകള്‍ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കിയ ഇദ്ദേഹമിപ്പോള്‍ വിവര സമ്പദ് രംഗത്ത് സമാനമായ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. United States Patent Utiltiy എന്ന സംവിധാനം വികസിപ്പിക്കുകയാണ് വാക്കര്‍ ഇപ്പോള്‍. അതെന്താണെന്ന് അദ്ദേഹം പറയുന്നു.

എങ്ങനെയാണ് ഈ രംഗത്തെത്തിയത്? പ്രൈസ് ലൈനില്‍ ജോലിചെയ്തതിന് ശേഷം പേറ്റന്റില്‍ തല്‍പരനായതെങ്ങനെയാണ്?
ഉത്തരം: ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന പഴയ പ്രയോഗം തന്നെയാണ് ഇവിടെ ചേരുന്നത്. നിങ്ങള്‍ക്കറിയാവുന്നതുപോലെ കുറച്ച് കണ്ടുപിടുത്തങ്ങളും പേറ്റന്റുകളും എന്റെ പേര്‍ക്കുണ്ട്.

എത്ര പേറ്റന്റുകള്‍?
ഏതാണ്ട് 700 ഓളം യു എസ് പേറ്റന്റുകള്‍ എന്റെ പേര്‍ക്കുണ്ട്. ജീവിച്ചിരിക്കുന്ന കണ്ടുപിടുത്തക്കാരില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകളുള്ളവറില്‍ 9 ആം സ്ഥാനത്താണ് ഞാന്‍. അതുകൊണ്ടു അക്കാര്യങ്ങളെക്കുറിച്ച് കുറച്ചൊക്കെ എനിക്കറിയാം എന്നുതന്നെ കൂട്ടാം. യു എസിലെ അനുമതി നല്‍കല്‍ സംവിധാനം തീരെ മോശമായ രീതിയില്‍ തകര്‍ന്നതിനാല്‍ എന്റെ പല കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകളും വേണ്ടരീതിയില്‍ വാണിജ്യവത്കരിച്ചിട്ടില്ല. ചെറുകിട കമ്പനികള്‍ക്കും സ്വതന്ത്ര കണ്ടുപിടിത്തക്കാര്‍ക്കും അത് നിലവിലില്ല എന്നുതന്നെ പറയാം. ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം വേണ്ടിയാണത്.

കുറച്ച് പിറകിലേക്ക് പോകാം. പ്രൈസ് ലൈനില്‍ ഏതൊക്കെ തരം പേറ്റന്റുകളാണ് ഉണ്ടായിരുന്നത്?
വാക്കര്‍ ഡിജിറ്റല്‍ എന്നൊരു ഗവേഷണ പരീക്ഷണശാല ഉണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ നേരിട്ട പ്രശ്‌നം ഉത്പന്നത്തിന്റെ വിലയുടെ കീഴെ ആവശ്യത്തിന്റെ വക്രരേഖ എങ്ങനെ കാണിക്കും എന്നതാണ്. മിക്ക വിലകളും വില്‍പ്പനക്കാരന്‍ നിശ്ചയിക്കുന്നതാണ്. അതിലൊരു പ്രശ്‌നമുണ്ട്; ആ വിലക്ക് താഴെ വരുന്ന ആവശ്യം എത്രയെന്ന് അവര്‍ക്കറിയില്ല. അതറിയിക്കാനുള്ള വഴിയാണ് ഞങ്ങള്‍ ചെയ്തത്. അതാണ് കമ്പനിയുടെ പേരും. 

ക്രെഡിറ്റ് കാര്‍ഡ് വഴി സുരക്ഷിതമാക്കി,ആളുകള്‍ തങ്ങള്‍ നല്‍കാവുന്ന വില വാഗ്ദാനം ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാക്കി. അപ്പോള്‍ വില്‍പ്പനക്കാര്‍ക്ക് അത് സ്വീകരിക്കുകയോ അല്ലെങ്കില്‍ അത് കാലഹരണപ്പെടുകയോ ചെയ്യും. ഈ സംവിധാനം വിവിധ പേറ്റന്റുകള്‍ ലഭിക്കുന്നതിലേക്ക് നയിച്ചു. അത് പ്രൈസ് ലൈനിന്റെ മുന്‍തൂക്കമായിരുന്നു. മറ്റ് കമ്പനികള്‍ക്ക് അത് അങ്ങനെ പകര്‍ത്താന്‍ കഴിയില്ല. 

പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ കണ്ടെത്തുന്ന പ്രത്യേകതരം പരിഹാരങ്ങള്‍ക്ക് ചുറ്റും മൂലധനം സ്വരൂപിക്കാന്‍ ഉതകുന്ന ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ഉണ്ടായാല്‍ എന്തു സംഭവിക്കും എന്നതിന്റെ തെളിവാണ് പ്രൈസ് ലൈന്‍.

ഉപയോഗാനുമതി (licence) പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത് എങ്ങനെയാണ്?കഴിഞ്ഞ 10-15 കൊല്ലമായി എന്റെ പേറ്റന്റുകള്‍ മറ്റ് കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന (ചിലതിലൊക്കെ നിലവില്‍ ഉപയോഗിക്കുന്ന) അനുമതി നല്‍കാനായി ഞാന്‍ ശ്രമിക്കുന്നു. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആരും അനുമതി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കില്ല എന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. പേറ്റന്റ് എന്തിനെയൊക്കെ ഉള്‍ക്കൊള്ളുന്നു എന്നതും പലര്‍ക്കും നിശ്ചയമില്ല. ഇപ്പോള്‍ ചെയ്യുന്നവ പേറ്റന്റുന് കീഴിലാണോ എന്നതോര്‍ത്തും അവര്‍ അത്രയൊന്നും ആകുലപ്പെടുന്നില്ല.

എന്റെതൊരുസാങ്കേതികവിദ്യ കമ്പനിയാണെങ്കില്‍ പേറ്റന്റ് ഉപയോഗാനുമതി ഞാന്‍ എടുക്കാത്തത് ഒന്നുകില്‍ അതിനെക്കുറിച്ച് അറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ പേറ്റന്റ് എന്തൊകെ ഉള്‍ക്കൊള്ളുന്നു എന്നു ധാരണയില്ലാത്തതുകൊണ്ടോ ആണോ?
അങ്ങനെയല്ല. നിങ്ങള്‍ അനുമതി എടുക്കുകയും നിങ്ങളുടെ എതിര്‍കമ്പനി എടുക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു അധികച്ചെലവ് വരുന്നു എന്നതിനാലാണ്.

ശരി. അപ്പോള്‍ എന്തിന് ആളുകള്‍ പേറ്റന്റ് ഉപയോഗാനുമതി എടുക്കണം?
അതത്ര പെട്ടന്നു തുടങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രധാന കാര്യം, കുറെക്കൂടി അടിസ്ഥാനതലത്തില്‍ പേറ്റന്റ് ഉപയോഗാനുമതി സംവിധാനം നമ്മള്‍ ശക്തിപ്പെടുത്തണം. ആ സമയത്തിനിടയില്‍ ഒരു മൂന്നാം കക്ഷി സാങ്കേതികവിദ്യ തന്ത്രം ഉണ്ടാക്കണം. തങ്ങള്‍ ഇപ്പോള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന പരിഹാരങ്ങള്‍ മറ്റ് കമ്പനികള്‍ നിലവില്‍ വികസിപ്പിച്ചോ എന്നറിയാന്‍ കമ്പനികളെ സഹായിക്കുന്ന ഒരു സാങ്കേതികവിദ്യ ആവശ്യമാണ്. ഇത് കൂടുതല്‍ വേഗത്തിലും ചെലവുകുറവിലും വിപണി ലഭിക്കാന്‍ അവരെ സഹായിക്കും. 

അതായത്, ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന കമ്പനികള്‍, പങ്കാളികള്‍, വിപണികള്‍, നിക്ഷേപകര്‍ എന്നിവ കണ്ടെത്താന്‍ ചെറുകിട,ഇടത്തരം കമ്പനികളെ സഹായിക്കുന്ന സംവിധാനമാണ് വേണ്ടത്. വന്‍കിട കമ്പനികള്‍ ഇപ്പഴെ അത് ചെയ്യുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒരാള്‍ ഒരു വ്യവസായത്തില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ മറ്റൊരാള്‍ വൈദ്യരംഗത്താകും ഉപയോഗിക്കുക. അതൊരു സംയുക്ത സംരഭമായി ഉപയോഗാനുമതി എടുക്കാനാകും. ഇതെങ്ങനെ സമ്പദ് രംഗത്തേക്ക് കൊണ്ടുവരാം എന്നതാണ് ചോദ്യം, അത് കണ്ടുപിടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍