UPDATES

ജയലളിതയെ വകുപ്പില്ലാ മുഖ്യമന്ത്രിയാക്കി തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിനു സാധ്യത

അഴിമുഖം പ്രതിനിധി

ജയലളിതയുടെ ആരോഗ്യനിലയില്‍ കടുത്ത അനിശ്ചിതത്വം തുടരുന്നതിനാല്‍ തമിഴനാട്ടില്‍ നേതൃത്വമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഒഴിവാക്കുന്നതിനായി ഗവര്‍ണര്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് ജയലളിതയ്ക്കു പകരം മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ ചുമതലയേല്‍ക്കാന്‍ സാധ്യത കാണുന്നത്. ജയലളിതയെ വകുപ്പില്ലാ മുഖ്യമന്ത്രിയായി നിലനിര്‍ത്തി, മറ്റു മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുമെന്നും അറിയുന്നു. ഇ. പഴനിസ്വാമിയോ,ഒ. പനീര്‍സെല്‍വമോ പകരം മുഖ്യമന്ത്രിയാകുമെന്നാണ് അറിയുന്നത്. പനീര്‍സെല്‍വത്തിനു തന്നെയാണ് സാധ്യത. മുമ്പ് രണ്ടുതവണ ജയലളിതയുടെ പകരക്കാരനായി ഇദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിപദത്തില്‍ എത്തിയിരുന്നു.

ഇന്നലെ വൈകിട്ട് പനീര്‍സെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ധാരണയായത്. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണസംവിധാനം എങ്ങനെ ചലിക്കുന്നുവെന്നും ആരാഞ്ഞു.

അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളും ബിജെപിയും ഭരണപ്രതിസന്ധിയെന്ന ആക്ഷേപം ഉയര്‍ത്തി രംഗത്തു സജീവം ആവുകയാണ്. തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്കു സ്വാമി കത്തയക്കുകയും ചെയ്തു. ഭരണപ്രതിസന്ധിമൂലം സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പിംഗ് സെല്ലുകള്‍ സജീവമാകുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍