UPDATES

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു എന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഗവണ്‍മെന്‍റോ അപ്പോളോ ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ല. മറിച്ച് ജയലളിത ആരോഗ്യം വീണ്ടെടുത്തു എന്നും അവര്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നുമാണ് ആശുപത്രിയുടെ ഹെല്‍ത്ത് ബുള്ളറ്റിന്‍ പറയുന്നത്. 

അതേസമയം ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് കിംവദന്തികള്‍ പരത്തുന്നവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും എന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. 

കഴിഞ്ഞ സെപ്തംബര്‍ 22നാണ് ജയലളിതയെ കടുത്ത പനിയും നിര്‍ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അപ്പോളോ ആശുപത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. 

അടുത്ത കാലത്തായി ജയലളിത പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. 68കാരിയായ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് നേരത്തെ തന്നെ പലതരം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍