UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയ ജയിലില്‍; പ്രക്ഷുബ്ധമാവുന്ന തമിഴ് രാഷ്ട്രീയം

Avatar

ടീം അഴിമുഖം

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് 4 വര്‍ഷം തടവ്. ബംഗളൂരു പ്രത്യേക. കോടതിയുടെതാണ് വിധി. ഈ വിധിയോടെ ജയലളിതയുടെ നിയമസഭാ അംഗത്വം റദ്ദാക്കപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ജയലളിത അയോഗ്യയാക്കപ്പെട്ടിരിക്കുന്നു. ജയലളിതയെ കൂടാതെ തോഴി ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, ഇളവരശി എന്നിവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ അഴിമതി നിരോധനനിയമത്തിലെ 13(1) ഇ വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120,109 വകുപ്പുകളുമാണ് ജയലളിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ജയലളിത.

ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി ഭരണമേറ്റ 1991-96 കാലയളവിലാണ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയത്. ഒരു രൂപ മാത്രം ശമ്പളം വാങ്ങൂ എന്ന അവകശവാദം ഉന്നയിച്ച് അധികാരത്തിലേറിയ ജയലളിതയ്‌ക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്ത് കോടികള്‍ സ്വന്തമാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ 66.65 കോടി രൂപയാണ് ജയലളിത സ്വന്തമാക്കിയതായി ആരോപണമുള്ളത്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഫാം ഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തോട്ടം, ഇവകൂടാതെ 28 കിലോഗ്രാം സ്വര്‍ണ്ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 91 വാച്ചുകള്‍ എന്നിവയും ജയലളിത ഇക്കാലയളവില്‍ അനധികൃതമായി സമ്പാദിച്ചതായാണ് കേസ്.

1997 ല്‍ അധികാരത്തില്‍ ഡിഎംകെ സര്‍ക്കാരാണ് തങ്ങളുടെ രാഷ്ട്രീയശത്രുവായ ജയലളിതയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ജയലളിതയുടെ വസതിയായ പയസ് ഗാര്‍ഡനില്‍ വിജിസലന്‍സ് റെയ്ഡ് നടത്തി. ഇതിനെത്തുടര്‍ന്നാണ് ജയലളിതയയ്‌ക്കെതിരെ കോടതിയില്‍ കേസ് സമര്‍പ്പിക്കപ്പെടുന്നത്.

പതിനെട്ട് വര്‍ഷം മുമ്പ് തുടങ്ങിയ ഈ നിയമയുദ്ധം തമിഴ് രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ക്കൊപ്പം മാറിമറിഞ്ഞുകൊണ്ടിരുന്നു. വീണ്ടും അധികാരത്തില്‍ വന്ന ജയലളിത തനിക്കെതിരെയുള്ള കേസ് ഇല്ലതാക്കാന്‍ പലവഴികളും നോക്കിയെങ്കിലും അവര്‍ക്കതില്‍ വിജയം കാണാനാകാതെ വന്നു. ഏതാണ്ട് 180 ഓളം തവണ കോടതയില്‍ ഹാജരാകാന്‍ ജയലളിതയ്ക്ക് സമന്‍സ് അയച്ചെങ്കിലും ജയലളിത ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിരുന്നില്ല.  ഒടുവില്‍ കേസില്‍ വിധി പറയുമെന്ന ഘട്ടത്തില്‍ വന്നപ്പോഴാണ് രണ്ടുദിവസം മുമ്പ് ബംഗളൂരൂ കോടതിയില്‍ ഹാജരാകാന്‍ ജയലളിത തയ്യാറെടുത്തത്.

താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീപ്രേരിതമാണെന്നും ജയലളിത കോടതിയില്‍ വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ തെളിവുകള്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ജയലളിതയുടെ ഭാഗം പൂര്‍ണ്ണമായി കേട്ടതിനുശേഷമാണ് ഇങ്ങിനെയൊരു വിധിയിലേക്കു വന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജയലളിത കുറ്റക്കാരിയെന്ന കോടതി പരാമാര്‍ശത്തോടെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പ്രവര്‍തകര്‍ അക്രമവും ഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ലാദവും തുടങ്ങിക്കഴിഞ്ഞു. ആത്മഹത്യാ ശ്രമം അടക്കമുള്ള വൈകാരിക പ്രതികരണങ്ങളിലേക്ക് നീങ്ങുകയാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍. കൂടാതെ കേസിന് തുടക്കമിട്ട സുബ്രഹ്മണ്യ സ്വാമിക്കെതിരെയും കോലംക്കത്തിക്കല്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍