UPDATES

ന്യൂസ് അപ്ഡേറ്റ്സ്

Live Blog: ജയലളിതയുടെ ആരോഗ്യനില; അവ്യക്തത തുടരുന്നു

11.18AM: ജയലളിതയ്ക്ക് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്തി. കേന്ദ്രസേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. എഐഎഡിഎംകെ മന്ത്രിമാര്‍ ആളുപത്രിയില്‍ തന്നെയാണ്. അതേസമയം ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

10.45AM: ജയലളിത വെന്റിലേറ്ററില്‍. ഹൃദ്രോഗ വിദഗ്ദ്ധരുടെ നീരീക്ഷണത്തിലാണ് ജയലളിത. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗവര്‍ണര്‍ വിദ്യാസാഗറുമായും തമിഴ്നാട് ചീഫ് സെക്രട്ടറിയുമായും ജയലളിതയുടെ ആരോഗ്യ വിവരങ്ങള്‍ ചര്‍ച്ചചെയ്തു.

പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍ അറിയിച്ചു. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കില്ല. വിസ നടപടികള്‍ ഇ മെയില്‍ വഴി അറിയിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. തമിഴ്നാട്ടിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എഐഎഡിഎംകെ നേതാക്കളും മന്ത്രിമാരും 11 മണിക്ക് യോഗം ചേരും.

10.20AM: 12 മണിക്ക് ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കും. ഡല്‍ഹി എയിംസില്‍ നിന്ന് നാല് വിദഗ്ദ ഡോക്ടര്‍മാര്‍ ചെന്നൈയിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചെന്നൈയിലെത്തി. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ തമിഴ്‌നാട്ടിലേക്കുള്ള സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.


09.25AM: 
ജയലളിതയുടെ ശ്വാസകോശവും, ഹൃദയവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അതെസമയം രാജ് നാഥ് സിംഗ് തമിഴ്‌നാട് ഗവര്‍ണറുമായി സംസാരിച്ചു. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി പാരാമിലട്ടറി ഫോഴ്‌സിന്റെ സഹായം വേണമെന്ന് കേന്ദ്രത്തോട് ഗവര്‍ണര്‍ ആവിശ്യപ്പെട്ടു.

09.10AM: തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച ജയലളിതയ്ക്ക് ശസ്ത്രക്രിയ നടന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നുള്ള അണുബാധ ചികിത്സാവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീല്‍ സ്‌കൈപ്പ് വഴി അപ്പോളോ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ നല്‍കുന്നു.

അപ്പോളോ ആശുപത്രിയിലേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചു. ജയലളിതയുടെ താമസസ്ഥലവും പോലീസ് കാവലിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചു.

അപ്പോളോ ആശുപത്രിയുടെ ട്വീറ്റ്‌-

08.31AM: എഐഡിഎംകെ എംഎല്‍എമാര്‍ അപ്പോളോ ആസ്പത്രിയില്‍ അടിയന്തിര യോഗം ചേര്‍ന്നു.കര്‍ണാടക തമിഴ്നാട്ടിലേക്കുള്ള എല്ലാ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളും നിര്‍ത്തിവെച്ചു.

കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം- ‘തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ബാധിച്ചതില്‍ അതീവ ദുഖമുണ്ട്. ‘തമിഴ് ജനങ്ങള്‍ക്ക് സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി അവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്തു.

08.22AM: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

[removed][removed]

08.17AM: തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. 9 കമ്പനി ദ്രുതകര്‍മ്മസേന ചെന്നൈയിലെത്തും. സിആര്‍പിഎഫ്, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍മാര്‍ ചെന്നൈയിലേക്ക് തിരിക്കുകയാണ്. തമിഴ്നാട്ടിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും നിരീക്ഷിക്കുന്നുണ്ട്.

ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരെത്തും. ലണ്ടനില്‍നിന്ന് അണുബാധ ചികിത്സാവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിനെ വരുത്താന്‍ സാധ്യതയുണ്ട്.

08.00AM: തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താനും സുരക്ഷ ശക്തമാക്കാനും കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കൂടാതെ തമിഴ് സ്വദേശികള്‍ ധാരാളമെത്തുന്ന ശബരിമലയിലും പോലീസ് കനത്ത ജാഗ്രതയിലാണ്. അനിഷ്ട വാര്‍ത്തകള്‍ എത്തിയാല്‍ തമിഴ് ഭക്തര്‍ ആത്മഹൂതി ചെയ്താക്കാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുകരുതലെന്ന നിലയില്‍ സന്നിധാനത്തെ ആഴിക്കു ചുറ്റും വടംകെട്ടി തിരിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ പോലീസിന്റെ നിര്‍ദേശപ്രകാരം തിരിച്ചുവിളിച്ചു. നാഗര്‍കോവില്‍ അതിര്‍ത്തി ഭാഗത്തുള്ള പെട്രോള്‍ പമ്പുകള്‍ പോലീസ് അടപ്പിച്ചു. തമിഴ്‌നാട്ടിലുള്ള മലയാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടകയും അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

07.50AM: ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത പരിഗണിച്ച് അപ്പോളോ ആശുപത്രി പരിസരത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. കൂടാതെ തമിഴ്‌നാട് പോലീസിന്റെ വന്‍സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആസ്ഥാനത്തിനു മുന്നിലാണ് പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

06.50AM: ഇന്നലെ വൈകുന്നേരം ഹൃദയാഘാതത്തെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണത്തിലേക്ക് മാറ്റിയ ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എ ഐ എ ഡി എം കെ അണികളും നേതാക്കളും അപ്പോളോ ആശുപത്രി പരിസരത്തിലേക്ക് പ്രവഹിക്കുകയാണ്. 

കേന്ദ്ര ആഭ്യന്തരമന്ത്രി തമിഴ് നാടിന്റെ ചുമതയുള്ള ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. തമിഴ്നാട് മുഖ്യമന്ത്രിയെ ഓ പനീര്‍ ശെല്‍വവും മറ്റ് മന്ത്രിമാരും അപ്പോളോ ഹോസ്പിറ്റല്‍ പരിസരത്ത് തന്നെ തമ്പടിക്കുകയാണ്. അപ്പോളോ ആശുപത്രി പരിസരത്തും സംസ്ഥാനത്തെമ്പാടും ശക്തമായ സുരക്ഷാ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍  കേന്ദ്ര സേനയെ വിട്ടുതരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേ സമയം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നു അപ്പോളോ ഹോസ്പിറ്റല്‍ ട്വീറ്റ് ചെയ്തു. 

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ജയലളിതയുടെ ആരോഗ്യ നില എത്രയും വേഗം മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍