UPDATES

ജയലളിതയുടെ വിരലടയാളവുമായി തെരഞ്ഞെടുപ്പ് പത്രിക

അഴിമുഖം പ്രതിനിധി

ജയലളിതയുടെ ഒപ്പിന് പകരം വിരലടയാളവുമായി തെരഞ്ഞെടുപ്പ് പത്രിക. നവംബര്‍ 19 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളിലാണ് ഒപ്പിന് പകരം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇടതു വിരലടയാളം പതിപ്പിച്ചത്. അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന പത്രികയില്‍ തിരഞ്ഞെുപ്പ് ചട്ടപ്രകാരം പാര്‍ട്ടി നേതാവിന്‍റെ വിരലടയാളമോ ഒപ്പോ വേണം. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന ഫോറത്തിന്‍റെ രണ്ടാം ഭാഗത്താണ് ജയലളിതയുടെ വിരലടയാളം പതിച്ചിട്ടുള്ളത്. ജയലളിത ട്രക്കിയോട്ടമിക്ക് വിധേയയായിരിക്കുകയാണെന്ന മദ്രാസ് മെഡിക്കല്‍ കോളേജിലെ മിനിമല്‍ ആക്‌സസ് സര്‍ജറി വിഭാഗം മേധാവി പ്രൊഫ പി ബാലാജിയുടെ സാക്ഷ്യപത്രവും ഇതിനൊപ്പമുണ്ട്. ജയലളിതയ്ക്ക് വലതുകൈ ഉപയോഗിച്ച് ഒപ്പിടാനാവില്ലെന്നും അതുകൊണ്ട് തന്‍റെ സാന്നിധ്യത്തില്‍ ഇടതു വിരലടയാളം പതിപ്പിച്ചിരിക്കുകയാണെന്നും സാക്ഷ്യപത്രത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടെന്നും അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍