UPDATES

ജയലളിത; ഒന്നും വിട്ടു പറയാതെ അപ്പോളോ ആശുപത്രിയുടെ പുതിയ പത്രക്കുറിപ്പ്

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പത്രകുറിപ്പ് ഇറക്കി. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ അപ്പോളോ ആശുപത്രിയില്‍ പുരോഗമിക്കുന്നു. വിദഗ്ധ ചികിത്സയ്ക്കായി എത്തിയ ലണ്ടനിലെ പ്രശസ്ത ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുടെ മേല്‍നോട്ടത്തിലാണ് അവരുടെ ചികിത്സ. ഡോക്ടറുമാരുടെ വിദഗ്ധ സമിതിയുമായി നടത്തുന്ന ചര്‍ച്ചകളിലൂടെയാണ് മുഖ്യമന്ത്രിക്ക് ചികിത്സ നല്‍കികൊണ്ടിരിക്കുന്നത്. ചികിത്സകളോട് ജയലളിത നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ചികിത്സയ്ക്കായി കുറച്ചു ദിവസങ്ങള്‍ കൂടി മുഖ്യമന്ത്രി ആശുപത്രിയില്‍ തുടരേണ്ടിവരും’ ആശുപത്രി അധികൃതര്‍ പറയുന്നു.

അതെസമയം ജയലളിതയുടെ ആരോഗ്യസ്ഥിതി തെളിയിക്കുന്ന കുറച്ചു ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആ ചിത്രങ്ങള്‍ പുറത്തു വന്നത്തോടെ തമിഴ്നാട് ഇളകി മറിയുകയാണ്. ജയലളിത ഗുരുതരാവസ്ഥയിലാണെന്നാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്നാണ് വിവരം. സംഘര്‍ഷസാധ്യത കണക്കിലെടുത്തും കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കാനും അപ്പോളോ ആശുപത്രിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കാനും നിര്‍ദേശം വന്നിട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായ നിലയിലേക്ക് നീങ്ങുകയാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ആശുപത്രി അധികൃതര്‍ ഇതെല്ലാം നിഷേധിച്ചെങ്കിലും അപ്പോളോ ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍