UPDATES

സിനിമ

ജയലളിത; ഒരു തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയുടെ വളര്‍ച്ചയുടെ വഴികള്‍/വീഡിയോ

Avatar

അഴിമുഖം പ്രതിനിധി

13-ആം വയസില്‍ 1961-ല്‍ എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. ചിന്നാഡ ഗോംബെ എന്ന കന്നഡ പടത്തിലൂടെ 15-ആം വയസ്സില്‍ അമ്മ വേദവല്ലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ജയലളിത നായികയായി സിനിമയിലെത്തിയത്. മെട്രിക്കുലേഷന് ഉയര്‍ന്ന മാര്‍ക്കു നേടി വിജയിച്ച ജയലളിതയ്ക്ക് സിനിമയെക്കാള്‍ പഠിക്കാനായിരുന്നു താത്പര്യം. ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ സില്‍വര്‍ ജൂബിലി ഹിറ്റുകള്‍ നേടിയ നായിക ജയലളിതയാണ്. ജയലളിത നായികയായ 85 തമിഴ് സിനിമകളും 28 തെലുങ്ക് സിനിമകളും സില്‍വര്‍ ജൂബിലി ഹിറ്റുകളായിരുന്നു. ഹിന്ദിയില്‍ ഇസത് എന്ന സിനിമയും ഹിറ്റ് ആയിരുന്നു. ജയലളിതയുടെ സിനിമാ ജീവിതത്തിലൂടെ ഒരു യാത്ര; 

 



ചിന്നാഡ ഗോംബെ എന്ന ജയലളിതയുടെ ആദ്യ ചിത്രം

 


1965-ലെ മികച്ച നടിക്കുള്ള പ്രത്യേക ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ചിത്രം ‘ചന്ദ്രോദയം’

1966-ല്‍ മികച്ച നടിക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് ആസോസിയേഷന്റെ അവാര്‍ഡ് നേടിയ ചിത്രം ‘യാര്‍ നീ’ (തമിഴ്)



1967-ല്‍ മികച്ച നടിക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് ആസോസിയേഷന്റെ അവാര്‍ഡ് നേടിയ ചിത്രം ‘നാന്‍’ (തമിഴ്)

1968-ല്‍ മികച്ച നടിക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് ആസോസിയേഷന്റെ അവാര്‍ഡ് നേടിയ ചിത്രം ‘മുത്തു ചിപ്പി’ (തമിഴ്)

1968-ല്‍ മികച്ച നടിക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് ആസോസിയേഷന്റെ വാര്‍ഡ് നേടിയ ചിത്രം ‘കണ്ണന്‍ യെന്‍ കാതലന്‍’ (തമിഴ്)

1969-ല്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പ്രത്യേക അവാര്‍ഡ് നേടിയ ചിത്രം ‘അടിമൈ പെണ്‍’ (തമിഴ്)

 

1970-ല്‍ മികച്ച നടിക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് ആസോസിയേഷന്റെ വാര്‍ഡ് നേടിയ ചിത്രം ‘ആനന്ദായ് ആനന്ദന്‍’ (തമിഴ്)

1970-ല്‍ മികച്ച നടിക്കുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡ് നേടിയ ചിത്രം ‘എങ്കിരിന്തോ വന്താള്‍’ (തമിഴ്)

1971-ല്‍ മികച്ച നടിക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് ആസോസിയേഷന്റെ അവാര്‍ഡ് നേടിയ ചിത്രം ‘സുമതി എന്‍ സുന്ദരി’ (തമിഴ്)

1971-ല്‍ മികച്ച നടിക്കുള്ള തമിഴ് നാട് സിനിമ ഫാന്‍ അവാര്‍ഡ് നേടിയ ചിത്രം ‘തങ്ക ഗോപുരം’ (തമിഴ്)

1972-ല്‍ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ചിത്രം ‘പട്ടിക്കാട് പട്ടണമാ’ (തമിഴ്)

1972-ല്‍ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ചിത്രം ‘ശ്രീ കൃഷ്ണ സത്യാ’ (തെലുങ്ക്)

1972ല്‍ മികച്ച നടിക്കുള്ള തമിഴ് നാട് സിനിമ ഫാന്‍ അവാര്‍ഡ് നേടിയ ചിത്രം ‘രാമന്‍ തേടിയ സീതൈ’ (തമിഴ്)

1973-ല്‍ മികച്ച നടിക്കുള്ള തമിഴ് നാട് സിനിമ ഫാന്‍ അവാര്‍ഡ് നേടിയ ചിത്രം ‘വാന്താലെ മഹാരാശി’ (തമിഴ്)

1972-ല്‍ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ചിത്രം ‘സൂര്യകാന്തി’ (തമിഴ്)

1974-ല്‍ മികച്ച നടിക്കുള്ള തമിഴ് നാട് സിനിമ ഫാന്‍ അവാര്‍ഡ് നേടിയ ചിത്രം/100-മത്തെ ചിത്രം ‘തിരുമംഗല്യം’ (തമിഴ്)

1977-ല്‍ മികച്ച നടിക്കുള്ള തമിഴ് നാട് സിനിമ ഫാന്‍ അവാര്‍ഡ് നേടിയ ചിത്രം ‘ഉന്നൈ സുട്രും ഉലകം’ (തമിഴ്)

1992- ജയലളിത അവസാനമായി അഭിനയിച്ച ചിത്രം ‘നീങ്കാ നല്ലാ യിറിക്കണം’ (അതിഥി താരം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍