UPDATES

ജയലളിതയ്ക്ക് രാജ്യത്തിന്റെ ആദരം; ഇന്ന് ദേശീയ ദു:ഖാചരണം

അഴിമുഖം പ്രതിനിധി

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രാജ്യത്തിന്റെ ആദരം. ജയലളിതയോടുള്ള ആദര സൂചകമായി ഇന്ന് ദേശീയ ദു:ഖാചരണമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തിച്ചേര്‍ന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിയാതെ എത്തും.

ജയലളിതയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലെ ദേശീയ പതാക താഴ്ത്തിക്കെട്ടുകയും രാജ്യസഭ അനുശോചനം അര്‍പ്പിച്ച് ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

ഡോ. ബിആര്‍ അംബേദ്കറുടെ 61-ാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് മോദി ചെന്നൈയില്‍ എത്തിയത്. തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ മറ്റ് ഡിഎംകെ നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍