UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ നീക്കങ്ങളുമായി പനീര്‍സെല്‍വം; പോയസ് ഗാര്‍ഡനിലെ വീട് ജയലളിതയുടെ സ്മാരകമാക്കാന്‍ നീക്കം

ശശികലയാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികലയ്‌ക്കെതിരെ ശക്തമായ രാഷ്ട്രീയ നീക്കങ്ങളുമായി കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട് അവരുടെ സ്മാരകമാക്കാനാണ് പനീര്‍സെല്‍വത്തിന്റെ പുതിയ നീക്കം. ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കും. ശശികലയാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്.

അവരെ അവിടെ നിന്നും പുറത്താക്കുകയാണ് പനീര്‍സെല്‍വത്തിന്റെ പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുക്കള്‍ അനന്തരാവകാശികള്‍ ഇല്ലാതായിരിക്കുകയാണ്. പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടി സ്ഥലത്തുള്ള വേദനിലയം എന്ന ആഡംബര വസതിക്ക് 43.96 കോടി രൂപയാണ് വിലമതിക്കുന്നത്. 1967ല്‍ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്ക് വാങ്ങിയ വസ്തുവാണ് ഇത്.

അതേസമയം ശശികലയുടെ നിര്‍ദേശ പ്രകാരം ജയലളിത പുറത്താക്കിയിരുന്ന ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐഎഎസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ആനന്ദിനെയും സര്‍ക്കാര്‍ തിരിച്ചെടുത്തു. ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റആവു ശശികലയുമായും പനീര്‍സെല്‍വവുമായും കൂടിക്കാഴ്ച നടത്തും. 129 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നുമായിരിക്കും ശശികല അവകാശപ്പെടുക. എന്നാല്‍ 22 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും ശശികലയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നുമാകും പനീര്‍സെല്‍വം ഗവര്‍ണറോട് പറയുക.

ഇതിനിടെ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച പുതുച്ചേരി മുന്‍ എംഎല്‍എ ഓം ശക്തി ശേഖറിനെ ശശികല പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍