UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐ വലിയ ബുദ്ധിമാന്മാരുടെ പാര്‍ട്ടിയല്ല: ജയരാജന്‍

ജനയുഗം ഇടത് വിരുദ്ധരുടെ കയ്യിലാണെന്നും ജയരാജന്‍

നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടിയാണ് സിപിഐയെന്ന് ഇ പി ജയരാജന്റെ വിമര്‍ശനം. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജനയുഗത്തിനെതിരെയും സിപിഐയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ജനയുഗം ഇടത് വിരുദ്ധരുടെ കയ്യിലാണെന്നും നിലവാരത്തകര്‍ച്ചയുടെ മാധ്യമമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ വലിയ ബുദ്ധിമാന്മാരുടെ പാര്‍ട്ടിയല്ലെന്നും മുന്നണി സംവിധാനത്തില്‍ നില്‍ക്കുകയും മുന്നണി മര്യാദകള്‍ പാലിക്കാതിരിക്കാതെ തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയുമാണ് സിപിഐ ചെയ്യുന്നത്. ശരിയായ നിലയില്‍ കാര്യങ്ങള്‍ കാണാത്ത പാര്‍ട്ടിയായി അവര്‍ മാറിയിരിക്കുന്നു.

ചില സങ്കുചിത താല്‍പര്യങ്ങള്‍ വച്ച് ഇടതുസര്‍ക്കാരിനെ അപമാനിക്കാനുള്ള ചില ഇടതുവിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ കേന്ദ്രനേതൃത്വം ഈ വഴിവിട്ട നീക്കത്തിനെതിരെ രംഗത്ത് വരണമെന്നുമ ജയരാജന്‍ ആവശ്യപ്പെട്ടു. ബന്ധു നിയമന വിവാദത്തില്‍ ജനയുഗം ജയരാജനെതിരെയും എഡിറ്റോറിയല്‍ എഴുതിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍