UPDATES

യുഡിഎഫിനെതിരെ കടുത്ത അതൃപ്തിയുമായി ജെഡിയു

അഴിമുഖം പ്രതിനിധി

യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജെഡിയു രംഗത്തെത്തി. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് സംസ്ഥാന പ്രസിഡണ്ട് എം. പി വീരേന്ദ്രകുമാര്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫിനുണ്ടായ പരാജയത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

ജെഡിയു എല്‍ഡിഎഫിലായിരുന്നെങ്കില്‍ ഇപ്പോള്‍ കേരളം എല്‍ഡിഎഫ് ഭരിച്ചേനെ. എന്നാല്‍ യുഡിഎഫിലെത്തിയ തങ്ങള്‍ക്കു ലഭിച്ചതു അവഗണന മാത്രമാണ്. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വളരെക്കുറച്ചു സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മതിയായ പരിഗണന ലഭിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തപ്പോള്‍ തങ്ങള്‍ക്കു തന്നത് ആര്‍ക്കും വേണ്ടാത്ത പാലക്കാട് സീറ്റാണ്. ഇക്കാര്യങ്ങളില്‍ തങ്ങള്‍ക്കു പരാതിയില്ലെന്നാണു പലരുടേയും വിചാരം. ഈ ധാരണ മാറ്റുന്നതിനായാണു ഇപ്പോള്‍ തുറന്നു പറയുന്നതെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു.

യുഡിഎഫ് ഏറ്റവുമൊടുവില്‍ നിശ്ചയിച്ച മേഖലാ ജാഥകള്‍ക്കായി കമ്മിറ്റികളെ നിശ്ചയിച്ചപ്പോഴും തങ്ങളെ അവഗണിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ ദേശീയ നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍