UPDATES

എഡിറ്റര്‍

ബേല ഭാട്യക്ക് ഭീഷണി; ജീന്‍ ഡ്രീസിന്‍റെ തുറന്ന കത്ത്

Avatar

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രീസ് അദ്ദേഹത്തിന്റെ പങ്കാളിയും സാമൂഹിക ശാസ്ത്രജ്ഞയും അധ്യാപികയുമായ ബേല ഭാട്യ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നേരിടുന്ന ഭീഷണികളെ കുറിച്ച് എഴുതിയ തുറന്ന കത്ത്. വര്‍ഷങ്ങളായി ഈ മേഖലയിലെ ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. ബേലയെ മാവോയിസ്റ്റ് വിരുദ്ധസംഘം എന്ന പേരില്‍ നൂറോളം വരുന്ന ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തുകയും ഉടന്‍ ബസ്തര്‍ വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരേയും വിദേശി ദല്ലാളുകള്‍ എന്നു വിശേഷിപ്പിച്ച സംഘം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. ബിഹാറിലെ നക്‌സല്‍ പ്രസ്ഥാനത്തെ കുറിച്ച് ക്രേംബ്രിഡ്‌സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തിട്ടുള്ള ബേല കേന്ദ്ര ആസൂത്രണ കമ്മീഷനു വേണ്ടി ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന പേരില്‍ പോലീസ് സംഘം ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ആദിവാസി വനിതകള്‍ക്ക് പരാതി നല്‍കാന്‍ സഹായം ചെയ്തു എന്നതാണ് ഇപ്പോഴത്തെ പ്രകോപനമെന്ന് ഡ്രീസ് അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു. കൂടുതല്‍ വായനയ്ക്ക്..

http://www.catchnews.com/india-news/jean-dreze-writes-letter-about-his-partner-bela-bhatia-1459103212.html

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍