UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കുഞ്ഞുടുപ്പുകാരി ജീന്‍ ഷ്‌റിംപ്ടണും കാട്ടിലെ ഗര്‍ജനവും

Avatar

1965 ഒക്ടോബര്‍ 30
ഫ്‌ളെമിംഗ് റേസ്‌കോഴിസിനെത്തിയ ജീന്‍ ഷ്‌റിംപ്ടണ്‍

ഇംഗ്ലിഷ് മോഡലായിരുന്ന ജീന്‍ ഷ്‌റിംപ്ടണ്‍ അന്ന് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.1965 ഒക്ടോബര്‍ 30 ന് മെല്‍ബണിലെ ഫ്‌ളെമിംഗ് റേസ്‌കോഴ്‌സിലേക്ക് പ്രവേശിച്ച ജീന്‍ ഷ്റിംപ്ടണ്‍ ധരിച്ച കുഞ്ഞുടുപ്പാണ് എല്ലാവരെയും അമ്പരിപ്പിച്ചത്. യഥാസ്ഥിതികര്‍ നിറഞ്ഞ അന്നത്തെ ഡര്‍ബി ഡേയിലേക്ക് കാല്‍മുട്ടിനുമുകളില്‍ നാലിഞ്ച് പൊക്കത്തില്‍ അറ്റമെത്തി നില്‍ക്കുന്നൊരു ഡ്രെസ്സായിരുന്നു ഷ്‌റിംപ്ടണ്‍ ധരിച്ചിരുന്നത്.

‘അവിടെ അവള്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച മോഡലായിരുന്നു, ഫ്‌ളെമിംഗ്ടണില്‍ യഥാസ്ഥിതികതയുടെ ഇരുമ്പുചട്ടകള്‍ ധരിച്ചെത്തിയവര്‍, കാല്‍മുട്ടിനു മുകളില്‍ അഞ്ചിഞ്ചു കയറി നില്‍ക്കുന്ന അവളുടെ വസ്ത്രത്തെ പരിഹസിച്ചു. തലയില്‍ തൊപ്പിയില്ല, കൈയുറകളോ കാലുറകളോ അവള്‍ക്കില്ലായിരുന്നു!- പിറ്റേദിവസം സണ്‍ ന്യൂസ് പത്രം ഷ്‌റിംപ്ടണെക്കുറിച്ച് എഴുതിയതിങ്ങനെയാണ്.

1974 ഒക്ടോബര്‍ 30
കാട്ടിലെ ഗര്‍ജനം; ലോക ബോക്‌സിംഗ് മത്സരം

ചരിത്രത്തില്‍ സ്ഥാനം പിടിച്ചൊരു ബോക്‌സിംഗ് മത്സരമായിരുന്നു 1974 ഒക്ടോബര്‍ 30 സിയറ(ഇന്ന് കോംഗോ)യില്‍ അരങ്ങേറിയത്. കായികലോകം അതിനെ ‘കാട്ടിലെ ഗര്‍ജനം’ എന്ന രേഖപ്പെടുത്തി. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയും അദ്ദേഹത്തിന്റെ എതിരാളി ജോര്‍ജ് ഫോര്‍മാനും ആയിരുന്നു അന്ന് ഏറ്റുമുട്ടിയത്. ലോകം ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും മികച്ചൊരു കായിക മത്സരമായി വിലയിരുത്തപ്പെട്ട ഈ മത്സരത്തില്‍ എട്ടാം റൗണ്ടില്‍ അലി ഫോര്‍മാനുമേല്‍ വിജയം കുറിച്ചു.

ബോക്‌സിംഗ് പ്രമോട്ടര്‍ ഡോണ്‍ കിംഗ് ആണ് ഈ മത്സരം സംഘടിപ്പിച്ചത്. 1971 ല്‍ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷണം നേടിയ ജോ ഫ്രേസിയറുമായുള്ള മത്സരത്തിനുശേഷം അലിയുടെ കായികജീവിതത്തിലെ ഏറ്റവും മികച്ച മത്സരമായിരുന്നു സിയറയില്‍ നടന്നത്. എന്തായാലും ഈ മത്സരത്തോടെ അലിയും ഫോര്‍മാനും തമ്മില്‍ സുഹൃത്തുക്കളായി.

1996 ല്‍ വെന്‍ വി വെയര്‍ കിംഗ്‌സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ ലഭിച്ച സമയം. അന്ന് നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അലിയെ അവാര്‍ഡ് വാങ്ങാനായി സ്‌റ്റേജിലേക്ക് പ്രവേശിക്കാന്‍ കൈപിടിച്ചത് ഫോര്‍മാനായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍