UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍ഡിനന്‍സിന് അംഗീകാരം: മധുരയില്‍ നാളെ ജെല്ലിക്കെട്ട്

ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം മധുരയ്ക്ക് തിരിച്ചിട്ടുണ്ട്

തമിഴ്‌നാട് ജനത രാഷ്ട്രീയ ഭേദമന്യേ അണിനിരന്നപ്പോള്‍ ജനകീയ സമരം വിജയം കണ്ടു. മധുരയില്‍ നാളെ രാവിലെ പത്ത് മണിക്ക് ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനമായി. ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം മധുരയ്ക്ക് തിരിച്ചിട്ടുണ്ട്.

ജെല്ലിക്കെട്ട് സംബന്ധിച്ച ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ഇത്. ഓര്‍ഡിനന്‍സില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഒപ്പുവച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജെല്ലിക്കെട്ട് സംഘാടകസമിതിയുമായും ജില്ലാ ഭരണകൂടവലുമായും കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് മൈതാനങ്ങളിലും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയില്‍ നിന്നും ഇന്ന് എറണാകുളത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്താനും തീരുമാനമായി. ജെല്ലിക്കെട്ട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പകരമാണ് ഇത്. ചെന്നൈ എഗ്മൂര്‍-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ രാത്രി 10.40ന് എഗ്മൂറില്‍ നിന്നും പുറപ്പെട്ട് നാളെ രാവിലെ 10.30ന് എറണാകുളത്തെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍