UPDATES

സയന്‍സ്/ടെക്നോളജി

പ്രശസ്തരുടെ നഗ്നചിത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍

Avatar

ആന്ദ്രിയ പീറ്റേഴ്സണ്‍, എമിലി യാഹര്‍, ജോബി വാരിക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹോളിവുഡിലെ പ്രശസ്തരായ നടിമാരുടെ നഗ്നചിത്രങ്ങളടക്കമുള്ള നൂറുകണക്കിനു സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്തത് ഏറെ ഉപയോഗത്തിലുള്ള ഓണ്‍ലൈന്‍ ശേഖര സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. അന്വേഷകര്‍ ഈ ഞെട്ടിപ്പിക്കും വിധത്തിലുള്ള ചോര്‍ത്തലിന് ഉത്തരം കണ്ടെത്താന്‍ വലയുകയാണ്.

ചോര്‍ത്തലിനെ അപലപിക്കാന്‍ സ്വകാര്യത സംരക്ഷിക്കണം എന്നാവശ്യപ്പെടുന്ന വിദഗ്ദ്ധരും, ഹോളിവുഡ് വക്താക്കളും ഒന്നിച്ചു. ഓസ്കാര്‍ ജേത്രിയായ (of “The Hunger Games” and “Silver Linings Playbook.”)ജെന്നിഫര്‍ ലോറന്‍സിന്‍റേതടക്കം നിരവധി മുന്‍നിര നടിമാരുടെ നഗ്നചിത്രങ്ങളാണ് കഴിഞ്ഞ ദിവസം വിവിധ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ ‘കടന്നുകയറ്റം’–ഇത്രയധികം പ്രശസ്തര്‍ ഒറ്റയടിക്ക് ഇതിനിരയാകുന്നത് ഇതാദ്യമാണ്- ഏറെ ജനകീയമായ ഇന്‍റര്‍നെറ്റ് ‘ക്ലൌഡ്’ എക്കൌണ്ടുകളില്‍ തങ്ങളുടെ ചിത്രങ്ങളും, ദൃശ്യങ്ങളും, രേഖകളും സൂക്ഷിച്ച ദശലക്ഷക്കണക്കിന് പേരെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്.

‘ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന്’ പറഞ്ഞ ലോറന്‍സിന്റെ വക്താവ്, ചോര്‍ത്തിയെടുത്തവനെതിരെ മാത്രമല്ല, ചിത്രങ്ങള്‍ വീണ്ടും വിതരണം ചെയ്യുന്ന എല്ലാവര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകുമെന്ന് ഭീഷണിയും മുഴക്കി.

ചോര്‍ച്ച അന്വേഷിക്കുകയാണെന്ന് FBI പറയുന്നു. തങ്ങളുടെ ചില ഐക്ലൌഡ്എക്കൌണ്ടുകള്‍ ചോര്‍ത്തിയെടുത്തിരിക്കാം എന്നതിനെക്കുറിച്ച് കമ്പനി ‘സജീവമായി അന്വേഷിക്കുന്നു’എന്ന് ആപ്പിള്‍ കമ്പനി വക്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ കടന്നുകയറിയ എക്കൌണ്ടുകള്‍ ഏതൊക്കെയാണെന്ന് കമ്പനി വ്യക്തമാക്കുന്നില്ല. “ഉപയോക്താക്കളുടെ സ്വകാര്യത ഞങ്ങള്‍ വളരെ ഗൌരവമായാണ് എടുക്കുന്നത്. ഈ റിപ്പോര്‍ട് സജീവമായി അന്വേഷിക്കുകയാണ്,” ആപ്പിള്‍ വക്താവ് നടാലീ കെറിസ് പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാര്‍ പ്രശസ്തരുടെ എക്കൌണ്ടുകള്‍ ചോര്‍ത്തിയത് മനപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണക്കാരുടെ എക്കൌണ്ടുകള്‍ക്ക് ഭീഷണിയില്ല എന്നു കാണിക്കാന്‍ കൂടിയാണിത്. ചിത്രങ്ങള്‍ ചോര്‍ത്താന്‍ എന്തുതരം വിദ്യയാണ് ഉപയോഗിച്ചതെന്ന് അന്വേഷണം ആദ്യഘട്ടത്തിലിരിക്കെ പറയുക സാധ്യമല്ല. കൂടുതല്‍ വലിയ കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്നും അറിയാനിരിക്കുന്നതേയുള്ളൂ.

ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ട 4chan-ലെ ഓണ്‍ലൈന്‍ സന്ദേശച്ചുമരിലെ അജ്ഞാത വിളംബരങ്ങളില്‍ പറയുന്നത്iCloud-ല്‍ നിന്നാണ് അവ കിട്ടിയതെന്നാണ്. ആദ്യം പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ 24 കാരിയായ ലോറന്‍സിന്‍റേതാണ്. സ്വകാര്യ ചിത്രങ്ങള്‍ ചിലത് ചോര്‍ന്നുപോയെന്ന് തന്‍റെ വക്താവ് മുഖേന അവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ യഥാര്‍ത്ഥമാണെന്ന സൂചന വന്നതോടെ മാധ്യമശ്രദ്ധ മുഴുവന്‍ അങ്ങോട്ടായി. ഇതിന് പിന്നാലേ മറ്റ് നിരവധി പ്രശസ്ത നടിമാരുടെയും, പാട്ടുകാരുടെയും  ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്തിട്ടുണ്ടെന്ന അജ്ഞാത സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ സന്ദേശചുമരില്‍ നിറഞ്ഞു. ഇവരില്‍ റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്‍ മുതല്‍ പോപ് ഗായിക റിഹാന വരെയുണ്ട്.

ചിത്രങ്ങള്‍ പടരാന്‍ തുടങ്ങിയതോടെ കളി കാര്യമായി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‍ പ്രശസ്ത മോഡല്‍ കെയ്റ്റ് അപ്റ്റണിന്‍റെ അഭിഭാഷകനും പറഞ്ഞു.

അഭിനേത്രിയായ മേരി എലിസബത്ത് വിന്‍സ്റ്റെഡ് ചിത്രം ചോര്‍ത്തിയവരെ ട്വിറ്ററിലൂടെ ചീത്തവിളിച്ചു. “വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനൊത്തു എന്റെ വീടിന്റെ സ്വകാര്യതയില്‍ ഞാനെടുത്ത ചിത്രങ്ങള്‍ നോക്കുന്നവര്‍ക്കൊക്കെ, അവരവരെക്കുറിച്ച് വലിയ മതിപ്പുണ്ടാകും. ഈ ചിത്രങ്ങളൊക്കെ വളരെനാള്‍ മുമ്പേ മായ്ച്ചുകളഞ്ഞിട്ടും, അതെടുക്കാന്‍ എന്തൊരു ആഭാസമായ ശ്രമമാണ് നടത്തിയിട്ടുണ്ടാകുക. നുഴഞ്ഞുകയറ്റത്തിനിരയായ എല്ലാവര്‍ക്കുമൊപ്പം.”

എല്ലാവരും ചിത്രങ്ങള്‍ ശരിക്കുള്ളതാണെന്ന് അംഗീകരിക്കുന്നില്ല. നടി വിക്ടോറിയ ജസ്റ്റിസും, ഒളിമ്പിക് ജിംനാസ്റ്റ് മകായല മാറോണിയും ചിത്രങ്ങള്‍ തങ്ങളുടേതല്ലെന്ന് പറയുന്നു. പോപ് ഗായിക അറൈന ഗ്രാന്ദെയും ഇതുതന്നെയാണ് പറയുന്നത്.

iCloud എക്കൌണ്ടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു നിരവധി വഴികള്‍ ഉപയോഗിച്ചിരിക്കാം എന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന് ഇരകളുടെ ഇ-മെയില്‍ വിലാസങ്ങള്‍ കരസ്ഥമാക്കിയ നുഴഞ്ഞുകയറ്റക്കാര്‍, സുരക്ഷാചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം ഊഹിച്ചുപറഞ്ഞു  സേവനദാതാക്കളെ ഇതുപയോഗിച്ചു കബളിപ്പിച്ചു പുതിയ താക്കോല്‍വാക്കുകള്‍ നേടിയിരിക്കാം.

അല്ലെങ്കില്‍ iCloud-ന്‍റെ  ഒരു സുരക്ഷാ പാളിച്ചയെയായിരിക്കാം ഇവര്‍ ഉപയോഗപ്പെടുത്തിയത്. ഈ സംഭവത്തിന് ഒരു ദിവസം മുമ്പ്  ‘Find My iPhone’ എന്ന സംവിധാനത്തിലെ ഒരു പാളിച്ച ഉപയോഗിച്ച് എങ്ങനെ നുഴഞ്ഞുകയറാം എന്നു (Github) വെളിവായിരുന്നു. ഈ പാളിച്ച ഉടനെ തിരുത്തുകയും ചെയ്തു.

ഏറെക്കാലമായി ഇത്തരം ചിത്രങ്ങള്‍ പല സ്രോതസ്സുകളില്‍നിന്നായി ശേഖരിക്കുന്ന ഒരാളുടെ എക്കൌണ്ട് ഇപ്പോള്‍ ചിത്രങ്ങള്‍ പരസ്യമാക്കുന്നയാള്‍/ ആളുകള്‍  തകര്‍ത്തിരിക്കാം എന്നാണ് സുരക്ഷാ വിദഗ്ദ്ധനായ ഡാന്‍ കാമിന്‍സ്കി മുന്നോട്ട് വെക്കുന്ന സാധ്യത. ചില ചിത്രങ്ങള്‍ വ്യാജമായിരിക്കുന്നത് ഇതിനാലാകാം എന്നും കരുതുന്നു.

ക്ലൌഡ് ശേഖരത്തില്‍നിന്നാണ് ഈ മോഷണമെങ്കില്‍ ലളിതമായ ഒരു സുരക്ഷാ നടപടി ഈ അങ്കലാപ്പൊഴിവാക്കിയേനെ എന്നും വിദഗ്ധര്‍ പറയുന്നു. ആപ്പിളിന്‍റേതടക്കമുള്ള മിക്ക ക്ലൌഡ് സേവനങ്ങളും ഇരട്ട സ്ഥിരീകരണം (two factor identification) എന്നൊരു അധിക സുരക്ഷ കൂടി നല്കുന്നുണ്ട്. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് രണ്ടു വ്യത്യസ്ത താക്കോല്‍ വാക്കുകള്‍ ഉപയോഗിച്ചുവേണം എക്കൌണ്ടുകള്‍ തുറക്കാന്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

കുത്തുവാക്കുകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വയര്‍
പന്ത്രണ്ടാം നിലയിലെ രാഷ്ട്രീയക്കാരനും സോഷ്യല്‍ മീഡിയ ദിനവും- ഒരു കല്‍പ്പിത കഥ
‘ഇന്‍റര്‍നെറ്റ് നിഷ്പക്ഷത’യെ പറ്റി അഞ്ചു മിത്തുകള്‍
25 മണ്ടന്‍ പാസ്‌വേര്‍ഡുകള്‍
കണക്കില്ലാത്ത വിവരദോഷം

അടുത്തകാലത്തായി ഹോളിവുഡ് താരങ്ങള്‍ സ്വകാര്യതാ സംരക്ഷണത്തിനായി ഏറെ കഷ്ടപ്പെടുകയാണ്. പ്രത്യേകിച്ചും ഇത്തരം സ്വകാര്യ ചിത്രങ്ങള്‍ക്ക് മഞ്ഞപത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രതിഫലം കുതിച്ചുകയറുമ്പോള്‍.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. 2010-ല്‍ ഹോളിവുഡ് താരം സ്കാര്‍ലെറ്റ് ജോഹാന്‍സന്‍റെ നഗ്നചിത്രങ്ങള്‍ ചോര്‍ത്തിയ കുറ്റം സമ്മതിച്ച ഒരാള്‍ക്ക് 10 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്. ക്രിസ്റ്റഫര്‍ കാനി എന്ന തൊഴില്‍രഹിതനായ ഒരു ഫ്ലോറിഡക്കാരനാണ് ആ ചിത്രങ്ങള്‍ ചോര്‍ത്തിയത്. വിചാരണവേളയില്‍ നല്കിയ ഒരു വീഡിയോ സാക്ഷിമൊഴിയില്‍ ഈ ചിത്രങ്ങള്‍ ചോര്‍ന്നുപോയി പ്രചരിച്ചതില്‍ താന്‍ ‘ശരിക്കും മാനംകെടുകയും, ചൂളിപ്പോവുകയും’ ചെയ്തെന്ന് വികാരഭരിതയായി ജോഹാന്‍സന്‍ പറഞ്ഞിരുന്നു.

സ്വകാര്യതയെ സംബന്ധിച്ചു മാത്രമല്ല, ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന വിവരങ്ങളും ചിത്രങ്ങളുമെല്ലാം എത്രത്തോളം സുരക്ഷിതമാണെന്ന സാങ്കേതികവിദ്യാശങ്കയിലേക്കും ഈ സംഭവം ചര്‍ച്ചകളെ തെളിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍