UPDATES

വീഡിയോ

ആരും സഹായിക്കണ്ട, അപവാദം പറയാതിരുന്നാല്‍ മതി: കാണാതായ ജെസ്‌നയുടെ സഹോദരി (വീഡിയോ)

‘അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്ത് പലരും കഥകള്‍ മെനയുകയാണ്. വസ്തുത അന്വേഷിക്കാന്‍ ആരും തയാറാകുന്നില്ല. പപ്പയെക്കുറിച്ച് മോശമായ പലതും പറയുന്നുണ്ട്. എനിക്കും സഹോദരനും പപ്പയെ പൂര്‍ണ വിശ്വാസമാണ്.

ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് അപവാദ പ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി സഹോദരി ജെസി. ഇനി ആരുടേയും സഹായം വേണ്ടെന്നും അപവാദ പ്രചാരണം നിര്‍ത്തണമെന്നും ജെസി ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. ജെസ്‌നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെ്ന്ന് ജെസി ആവശ്യപ്പെട്ടു.

‘അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്ത് പലരും കഥകള്‍ മെനയുകയാണ്. വസ്തുത അന്വേഷിക്കാന്‍ ആരും തയാറാകുന്നില്ല. പപ്പയെക്കുറിച്ച് മോശമായ പലതും പറയുന്നുണ്ട്. തനിക്കും സഹോദരനും പപ്പയെ പൂര്‍ണ വിശ്വാസമാണ്. അമ്മ മരിച്ച ശേഷം കരുതലോടെയാണ് പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജെസ്ന തിരിച്ചുവരുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്’- ജെസി പറയുന്നു. സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്ക് വരേണ്ടതില്ല. കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും ജെസി അഭ്യര്‍ഥിച്ചു.

വീഡിയോ:

അതിനിടെ, ജെസ്‌നയ്ക്കായുള്ള അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ വിവരശേഖരണ പെട്ടി സ്ഥാപിക്കുകയാണ് പൊലീസ്. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വയ്ക്കുന്നത്. ജെസ്‌നയെ കാണാതായതിനെ പറ്റി പല അഭിപ്രായങ്ങളും നാട്ടില്‍ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണിത്. ജെസ്‌നയ്ക്കായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമണ്‍, പൊന്തന്‍പുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിലാണ് പരിശോധന നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍