UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്തില്‍ സോനു നിഗമിന്റെ ഗാനമേള, ജെറ്റ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

വിമാനത്തിലെ അനൗണ്‍സ്‌മെന്റ് സംവിധാനത്തിലൂടെ ഗായകന്‍ സോനു നിഗമിനെ പാടാന്‍ അനുവദിച്ചതിന് ജെറ്റ് എയര്‍വേസിലെ അഞ്ച് എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി സ്വീകരിച്ചു.

ജനുവരി നാലിന് ജോധ്പൂരില്‍ നിന്നും മുംബയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഗാനമേള അരങ്ങേറിയത്.വിമാനത്തിലെ യാത്രക്കാര്‍ തമ്മില്‍ പരസ്പരം പരിചയമുണ്ടായിരുന്നുവെന്നും അവര്‍ സോനുവിനോട് പാടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുട്ടുണ്ട്. ഇതേതുടര്‍ന്ന് രണ്ട് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. വീര്‍ സാരയിലെ ദോ പല്‍ റുകായും റഫ്യൂജിയിലെ പഞ്ചി നദിയാ എന്ന ഗാനവുമാണ് സോനു നിഗം വിമാന യാത്രക്കാര്‍ക്കായി പാടിയത്.

യാത്രക്കാര്‍ സോനുവിനൊപ്പം പാടുകയും ചെയ്തു. ഈ വീഡിയോ യാത്രക്കാരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും വൈറലാകുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ഡിജിസിഎ സംഭവം ഗൗരവമായി എടുക്കുകയും വിമാനത്തിന്റെ അനൗണ്‍സ്‌മെന്റ് സംവിധാനം യാത്രക്കാരിലൊരാളായ സോനുവിന് ഉപയോഗിക്കാന്‍ നല്‍കിയതില്‍ നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. എയര്‍ഹോസ്റ്റസുമാരെ സസ്‌പെന്‍ഡ് ചെയ്ത ഡിജിസിഎ ഭാവിയില്‍ സംഭവം ആവര്‍ത്തിക്കാതിരിക്കണമെന്ന് ഉറപ്പുവരുത്താന്‍ ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍