UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരഖണ്ഡ് ചീഫ് ജസ്റ്റിസിന് സ്ഥലം മാറ്റം

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്ക് എതിരായ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി നല്‍കി കൊണ്ട് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് കെ എം ജോസഫിന് സ്ഥലംമാറ്റം. ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് ഹൈക്കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

രാഷ്ട്രപതി ഭരണം റദ്ദാക്കി കൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ വിധി സുപ്രീംകോടതി പിന്നീട് സ്റ്റേ ചെയ്തിരുന്നു.

അതേസമയം ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ കൊളീജിയം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനേയും മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് അജയ് മണിക്‌റാവു ഖാന്‍വില്‍കറേയും കേരള ചീഫ് ജസ്റ്റിസ് അശോക് ഭൂഷനേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍