UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയ നിലയിലും

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന ക്രൂരകൃത്യമാണിതെന്ന് പ്രദേശവാസികളില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്

ജാര്‍ഖണ്ഡില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയില്‍. കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയ നിലയിലുമായിരുന്നു കുട്ടിയുടെ മൃതദേഹം. ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന ക്രൂരകൃത്യമാണിതെന്ന് പ്രദേശവാസികളില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്.

അവയവ മാഫിയയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുകയാണ്. കഴിഞ്ഞ 15 ാം തീയതി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് മാതാപിതാകള്‍ പറയുന്നു. ഒരാഴ്ച മുമ്പായിരുന്നു റാഞ്ചിയില്‍ 19-കാരിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവം നടന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍